Accidental Death | ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ അപകടം; പഴയങ്ങാടിയില്‍ ചരക്കുലോറി ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
Dec 6, 2023, 17:38 IST
കണ്ണൂര്‍: (KVARTHA) പഴയങ്ങാടി കെ എസ് ടി പി റോഡിലെ രാമപുരത്ത് ചരക്ക് ലോറി ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. രാമപുരം അതിയടം സ്വദേശിനി മഞ്ഞേരി വീട്ടില്‍ ഭാര്‍ഗ്ഗവിയാണ് (76) മരിച്ചത്. ബുധനാഴ്ച (06.12.2023) ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്.
പിലാത്തറ-പഴയങ്ങാടി കെ എസ് ടി പി റോഡ് മുറിച്ച് കടക്കുമ്പോള്‍ കര്‍ണാടകയിലെ ബെല്‍ഗാമില്‍ നിന്ന് പഞ്ചസാരയുമായി കൊച്ചിയിലേക്ക് പോകുകയാരുന്ന ചരക്ക് ലോറി ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
രാമപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ അന്നദാന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു വയോധിക. ലോറിയുടെ അടിയില്‍ കുടുങ്ങി പോയ ഭാര്‍ഗ്ഗവിയെ പഴയങ്ങാടി, പരിയാരം സ്റ്റേഷനുകളിലെ പൊലീസെത്തിയാണ് പുറത്തെടുത്തത്.
പയ്യന്നൂരില്‍ നിന്ന് അഗ്‌നിശമന സേനയുടെ റെസ്‌ക്യൂ ടീമും അപകടസ്ഥലത്ത് എത്തിയിരുന്നു. അപകടത്തില്‍പെട്ട വയോധികയെ പിന്നീട് ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്. മൃതദേഹം കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലെ മോര്‍ചറിയില്‍. സംഭവത്തില്‍ ചരക്കുലോറി ഡ്രൈവര്‍ക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.