SWISS-TOWER 24/07/2023

Acquitted | പയ്യാവൂരില്‍ നായാട്ടിനിടെ സഹോദരന്റെ വെടിയേറ്റ് അനുജന്‍ മരിക്കാനിടയായെന്ന കേസിലെ പ്രതിയെ വെറുതെവിട്ടു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പയ്യാവൂരില്‍ നായാട്ടിനിടെ സഹോദരന്റെ വെടിയേറ്റ് അനുജന്‍ മരിക്കാനിടയായെന്ന കേസിലെ പ്രതിയെ ജില്ലാസെഷന്‍സ് കോടതി വെറുതെ വിട്ടു. പയ്യാവൂര്‍ വഞ്ചിയത്തെ പുതുശേരി വീട്ടില്‍ കേളനാ(68)ണ് കേസിലെ പ്രതി. പ്രതിയുടെ സഹോദരന്‍ പുതുശേരി വീട്ടില്‍ രാഘവനാ(50)ണ് മരിച്ചത്. 
Aster mims 04/11/2022

2013-ഫെബ്രുവരി പത്തിന് രാത്രി പത്തരയോടെ പയ്യാവൂര്‍ മുക്കണ്ണന്‍ പാറ റബര്‍ തോട്ടത്തില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. തോക്കുമായി നായാട്ടിന് പോയതായിരുന്നു. രാത്രിയില്‍ മരപ്പട്ടിയുടേതെന്ന ചുവന്ന കണ്ണുകള്‍ കണ്ടതിനെ തുടര്‍ന്ന് പ്രതിയായ കേളന്‍ വെടിവയ്ക്കവെ കൈതെന്നി രാഘവന്റെ തലയ്ക്കു കൊളളുകയും മരണം സംഭവിക്കുകയും ചെയ്തുവെന്നാണ് കേസ്. 

Acquitted | പയ്യാവൂരില്‍ നായാട്ടിനിടെ സഹോദരന്റെ വെടിയേറ്റ് അനുജന്‍ മരിക്കാനിടയായെന്ന കേസിലെ പ്രതിയെ വെറുതെവിട്ടു


സണ്ണി പളളിയാമ്പലിന്റെ പരാതി പ്രകാരമാണ് പൊലീസ് പ്രഥമവിവരം രേഖപ്പെടുത്തി കേസന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പി ആര്‍ ദിവ്യ, ജാനകി, പുതുശേരി ബാലന്‍, ഡോ. എസ് ഗോപാലകൃഷ്ണപിളള തുടങ്ങിയവരാണ് പ്രോസിക്യൂഷന്‍ സാക്ഷികള്‍. കേസിന്റെ വിചാരണ വേളയില്‍ ഒട്ടുമിക്ക സാക്ഷികളും മൊഴിമാറ്റിയിരുന്നു.

Keywords:  Payyavoor:  Murder Case Accused acquitted, Kannur, News, Court, Acquitted, Gun Attack, Complaint, Police, Statement, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia