Arrested | വിശ്രമവേളയിലെ ഇടവേളകളില്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; സൂപര്‍ മാര്‍കറ്റ് മാനേജര്‍ അറസ്റ്റില്‍
Aug 24, 2023, 17:06 IST
ADVERTISEMENT
പയ്യന്നൂര്‍: (www.kvartha.com) സൂപര്‍ മാര്‍കറ്റിലെ ജീവനക്കാരിയായ യുവതിയെ പലതവണ സ്ഥാപനത്തില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മാനേജരായ യുവാവ് പിടിയില്‍. പയ്യന്നൂര്‍ പെരുമ്പയ്ക്ക് സമീപത്തെ സൂപര്‍ മാര്‍കറ്റിലെ മാനേജരായ കൂത്തുപറമ്പ് ഗ്രാമ പഞ്ചായത് പരിധിയിലെ ഹിശാമിനെ(27)യാണ് പയ്യന്നൂര്‍ സ്റ്റേഷന്‍ പൊലീസ് ഇന്‍സ്പെക്ടര്‍ മെല്‍ബിന്‍ ജോസിന്റെ നേ തൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

പെരിങ്ങോം സ്റ്റേഷന്‍ പരിധിയിലെ ഭര്‍തൃമതിയായ 23 കാരിയുടെ പീഡന പരാതിയിലാണ് കേസെടുത്തത്. വിശ്രമവേളയിലെ ഇടവേളകളില്‍ ഇക്കഴിഞ്ഞ 17 നും 18 നും പിന്നീട് കഴിഞ്ഞ ദിവസവുമാണ് യുവതി പീഡനത്തിനിരയായതെന്നാണ് പരാതി. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവതി ഭര്‍ത്താവിനോട് വിവരം പറയുകയും തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
Keywords: News, Kerala, Kerala-News, Regional-News, Payyanur, Super Market, Manager, Arrested, Complaint, Molestation Case, Payyanur: Super market manager arrested in Molestation Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.