Arrested | ബസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി; വിരമിച്ച അധ്യാപകന്‍ അറസ്റ്റില്‍

 


ADVERTISEMENT

പയ്യന്നൂര്‍: (www.kvartha.com) ബസില്‍ സഞ്ചരിക്കവെ തൊട്ടടുത്തിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ വിരമിച്ച അധ്യാപകനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. എരമം- കുറ്റൂര്‍ ഗ്രാമ പഞ്ചായത് പരിധിയിലെ ഇബ്രാഹിംകുട്ടി(56)യെയാണ് പെരിങ്ങോം പൊലീസ് പിടികൂടിയത്. 
Aster_MIMS

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ബുധനാഴ്ച (26.07.2023) വൈകുന്നേരം കക്കറയിലേക്ക് പോകുന്ന ബസിലായിരുന്നു സംഭവം. ബസ് കണ്ടോന്താറില്‍ എത്തിയപ്പോഴാണ് അധ്യാപകന്‍ ഉപദ്രവിച്ചത്. ഭയന്ന പെണ്‍കുട്ടി ഉറക്കെ കരയുകയും ബഹളംവെച്ചതോടെയുമാണ് സംഭവം പുറത്തായത്. 

ബസില്‍നിന്നും ഇറങ്ങിയോടാന്‍ ശ്രമിച്ചയാളെ സഹയാത്രികരും ബസ് തൊഴിലാളികളും തടഞ്ഞുവെച്ച് പൊലിസില്‍ ഏല്‍പിക്കുകയായിരുന്നു. സംഭവം നടന്നത് പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. 

ഇബ്രാഹിംകുട്ടിയെ തളിപ്പറമ്പ് പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Arrested | ബസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി; വിരമിച്ച അധ്യാപകന്‍ അറസ്റ്റില്‍


Keywords: News, Kerala, Kerala-News, Payyanur, Retired, Teacher, Arrested, POCSO, Case, Local-News, Regional-News, Payyanur: Retired teacher arrested in POCSO case.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia