Robbery | പയ്യന്നൂര്‍ സൂപര്‍ മാര്‍കറ്റില്‍ മൂന്നാം തവണയും കവര്‍ച; 3 തവണയും കയറിയത് ഒരാള്‍ തന്നെ, കള്ളനെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പി പൊലീസ്
Apr 20, 2023, 19:30 IST
കണ്ണൂര്‍: (www.kvartha.com) പയ്യന്നൂരിലെ റോയല്‍ സിറ്റി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൈപര്‍ സൂപര്‍ മാര്‍കറ്റില്‍ റമദാന്‍ കാലത്തും ഉടമയ്ക്ക് രക്ഷയില്ല. പതിവുതെറ്റിക്കാതെ മൂന്നാം തവണയും ഒരേ മോഷ്ടാവ് തന്നെ കവര്‍ച നടത്തി. നിരീക്ഷണ കാമറയില്‍ മൂന്നാമതും മോഷ്ടാവ് സൂപര്‍ മാര്‍കറ്റില്‍ കയറി മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സ്ഥാപനത്തിന്റെ പുറത്തെ ചുമരിലെ എക്സ് ഹോസ്റ്റ് ഫാന്‍ നീക്കം ചെയ്ത് അകത്തേക്ക് കടന്ന മോഷ്ടാവ് മേശയില്‍ സൂക്ഷിച്ച കാല്‍ലക്ഷത്തോളം രൂപയും വിലപിടിപ്പുളള ഇലക്ട്രോണിക്സ് സാധനങ്ങളും ഫ് ളാസ്‌ക്, ചോക് ലെറ്റ് തുടങ്ങി ആയിരക്കണക്കിന് രൂപയുടെ സാധനങ്ങളും മതിവരുവോളം ഐസ്‌ക്രീമും കഴിച്ചാണ് സ്ഥലം വിട്ടത്.
വ്യാഴാഴ്ച രാവിലെ ഏഴരയോടെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് കവര്‍ച നടന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ഉടമയേയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ചെ ഒന്നേമുക്കാല്‍ മണിമുതല്‍ മൂന്ന് മണി വരെ മോഷ്ടാവ് സ്ഥാപനത്തില്‍ വിലസുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്ന് ഉടമ പറഞ്ഞു.
നേരത്തെ നടന്ന മോഷണ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ചയായി ഒരേ സ്ഥാപനത്തില്‍ തന്നെ മോഷണം നടത്തുന്ന മോഷ്ടാവിന് അവാര്‍ഡ് കൊടുത്ത് ആദരിക്കേണ്ട അവസ്ഥയിലാണ് താനെന്ന് സൂപര്‍ മാര്‍കറ്റ് ഉടമയായ എരമം കുറ്റൂര്‍ സ്വദേശി മീത്തലെ പുരയില്‍ അഹ് മദ് പ്രതികരിച്ചു.
മോഷണത്തിന് പിന്നില്‍ തമിഴ് നാട്ടില്‍ നിന്നെത്തുന്ന പ്രൊഫഷനല്‍ സംഘമാണെന്ന് പൊലീസ് പറയുമ്പോഴും പ്രതിയെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആറുമാസം കൂടുമ്പോഴാണ് കൃത്യമായി മൂന്നു തവണ ഇവിടെ മോഷണം നടന്നത്. കഴിഞ്ഞ രണ്ടുതവണ മോഷണം നടന്നതിനാല്‍ ഇവിടെ വന്‍തുകയൊന്നും സൂക്ഷിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ റമദാന്‍ വിപണി ലക്ഷ്യമാക്കി ഉല്‍പന്നങ്ങളുടെ വലിയ ശേഖരം തന്നെ ഇവിടെ സൂക്ഷിച്ചിരുന്നു.
ഇതില്‍ വലിയൊരു ഭാഗം മോഷ്ടാക്കള്‍ കൂട്ടത്തോടെ കടത്തിക്കൊണ്ടു പോയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് രാവിലെ സ്‌കൈപര്‍ മാര്‍കറ്റില്‍ കവര്‍ച നടന്നതായി കണ്ടെത്തിയിരുന്നു. ഓഫീസിനകത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടുലക്ഷത്തിലധികം രൂപ അന്ന് കവര്‍ന്നിരുന്നു. സമാനരീതിയില്‍ കഴിഞ്ഞ ഫെബ്രുവരി 18നും ഇതേ സൂപര്‍ മാര്‍കറ്റില്‍ കവര്‍ച നടന്നിരുന്നു.

കാമറയില്‍ നിന്നും മോഷ്ടാവിന്റെ വ്യക്തമായ ചിത്രം ലഭിച്ചിട്ടും കവര്‍ചയ്ക്ക് തുമ്പുണ്ടാക്കാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഈ ആസൂത്രിത കവര്‍ചയ്ക്കു പിന്നില്‍ തമിഴ്നാട്ടിലെ പ്രൊഫഷനല്‍ സംഘമാണെന്ന സൂചന പൊലീസിന് ലഭിച്ചത്.
Keywords: Payyannur supermarket robbed for the third time, Kannur, News, Robbery, CCTV, Police, Probe, Allegation, Owner, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.