Shop Vandalized | വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വില്പന നടത്തുന്നതായി പരാതി; 'പയ്യന്നൂരില്‍ കട ആള്‍കൂട്ടം ചേര്‍ന്ന് അടിച്ചു തകര്‍ത്തു'
Jul 14, 2023, 17:19 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) പയ്യന്നൂരില്‍ കുട്ടികള്‍ക്കിടയില്‍ ലഹരി വില്പന നടത്തുന്നെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ ആള്‍കൂട്ടം ചേര്‍ന്ന് കട അടിച്ചു തകര്‍ത്തതായി പരാതി. പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ മുരളിയുടെ കടയാണ് വ്യാഴാഴ്ച രാത്രിയോടെ ഒരു സംഘം ആളുകള്‍ തകര്‍ത്തത്.
സ്കൂള്‍ വിദ്യാര്ഥികള്ക്കുള്പെടെ മാരക സ്വഭാവമുള്ള ലഹരി വസ്തുക്കള്‍ കടയില്‍ വില്പന നടത്തുന്നതായി പരാതി ഉണ്ടായിരുന്നു. നേരത്തെ നഗരസഭയും എക്സൈസും ഇവിടെ നിന്ന് ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുകയും, പിഴയടപ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം എക്സൈസ് ഇവിടെനിന്ന് വീണ്ടും ലഹരിവസ്തു പിടിച്ചെടുത്തതിന് പിന്നാലെയാണ് കടക്ക് നേരെ ആക്രമണമുണ്ടായത്. കടകള്‍ കേന്ദ്രീകരിച്ച് ലഹരി മിഠായികളുടെ വില്പനയും കൂടിവരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു.
Keywords: News, Kerala, Kerala-News, Local-News, Regional-News, Payyannur, Locals, Vandalized, Shop, Sales, Drugs, Students, Payyannur: Locals vandalized shop to selling drugs among students.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.


