SWISS-TOWER 24/07/2023

Transfer | പയ്യന്നൂരില്‍ 2 പൊലീസ് ഉദ്യോഗസ്ഥന്‍മാരെ ആഭ്യന്തരവകുപ്പ് സ്ഥലംമാറ്റി; സേനയില്‍ വിവാദം പുകയുന്നു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ആഭ്യന്തരവകുപ്പ് നിര്‍ദേശപ്രകാരമാണ് സ്ഥലം മാറ്റല്‍. എന്നാല്‍ വ്യക്തമായ കാരണം പറയാതെയുളള സ്ഥലം മാറ്റല്‍ പൊലീസ് സേനയില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. സൈബര്‍ വിഗദഗ്ധനും പ്രമാദ കേസുകളില്‍ പോലും അന്വേഷണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഗ്രേഡ് എസ് ഐ എജി അബ്ദുല്‍ റഊഫ്, എ എസ് ഐ പ്രമോദ് എന്നിവരെയാണ് സ്ഥലം മാറ്റിയത്.
Aster mims 04/11/2022

Transfer | പയ്യന്നൂരില്‍ 2 പൊലീസ് ഉദ്യോഗസ്ഥന്‍മാരെ ആഭ്യന്തരവകുപ്പ് സ്ഥലംമാറ്റി; സേനയില്‍ വിവാദം പുകയുന്നു

ഇരുവരെയും അടിയന്തിരമായി സ്ഥലം മാറ്റിയതിനു പിന്നിലുളള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പെരിങ്ങോം പൊന്നമ്പാറ സ്വദേശിയായ ഗ്രേഡ് എസ് ഐ അബ്ദുല്‍ റഊഫിനെ കരിക്കോട്ടക്കരിയിലേക്കും ചൊറുതാഴം മണ്ടൂര്‍ സ്വദേശിയായ എ എസ് ഐ പ്രമോദിനെ ഇരിട്ടിയിലേക്കുമാണ് ചൊവ്വാഴ്ച റൂറല്‍ പൊലീസ് മേധാവി അഡ്മിനിസ്ട്രേഷന്റെ ഭാഗമായി സ്ഥലം മാറ്റിയത്.

ഇതിനിടെ സംസ്ഥാനതലത്തില്‍ ക്രിമിനല്‍ ബന്ധമുളള പന്ത്രണ്ടു പൊലീസുകാരെ കൂടി സര്‍വീസില്‍ നിന്നും ഒഴിവാക്കാനുളള നീക്കങ്ങള്‍ ആഭ്യന്തര വകുപ്പ് തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാലുടന്‍ ഇവര്‍ക്കെതിരെ അനന്തര നടപടികള്‍ സ്വീകരിക്കും. സി ഐ, ഡിവൈ എസ് പി റാങ്കിലുള്‍പ്പെടുന്നവരടക്കം പന്ത്രണ്ടു പൊലീസ് ഉദ്യോഗസ്ഥരെയാണ് സേനയില്‍ നിന്നും ഒഴിവാക്കുന്നത്. ഇതിനായുളള ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയതായാണ് സൂചന.

കേരള പൊലീസ് ആക്റ്റിലെ സെക്ഷന്‍ 86 പ്രകാരം സര്‍കാരില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ഗുണ്ടകളും ക്രിമിനല്‍ സംഘങ്ങളുമായി ചങ്ങാത്തമുളള പൊലീസ് ഉദ്യോഗസ്ഥരെ സേനയില്‍ നിന്നും പുറത്താക്കാന്‍ സര്‍കാര്‍ തീരുമാനിച്ചത്. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യക്തമായ അന്വേഷണം നടത്തിയിട്ടുണ്ട്.

കൃത്യമായ തെളിവുകള്‍ ശേഖരിച്ചതിനു ശേഷമാണ് ഇവരെ സര്‍വീസില്‍ നിന്നും പുറത്താക്കാനുളള നിര്‍ദേശം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നല്‍കിയത്. ഇതു മുഖ്യമന്ത്രി അംഗീകരിച്ചാല്‍ ഈ ഉദ്യോഗസ്ഥര്‍ സേനയില്‍ നിന്നും പുറത്താകും. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഈ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുളള പരാതികള്‍ അന്വേഷിച്ചത്.

കുറ്റവാളി സംഘങ്ങളുമായി ഇവര്‍ക്കുളള ബന്ധത്തെ കുറിച്ചു നിരവധി പരാതികള്‍ മേലുദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ പരാതികള്‍ ഓരോന്നിനെ കുറിച്ചും വസ്തു നിഷ്ഠമായ അന്വേഷണം നടത്തിയാണ് പ്രത്യേക അന്വേഷണ സംഘം റിപോര്‍ട് തയാറാക്കിയത്.

Keywords: Payyannur: Home department transferred 2 police officers, Kannur, News, Police, Transfer, Probe, Report, Chief Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia