Payyannur CPM controversy | പയ്യന്നൂര്‍ സിപിഎമിലെ തുക വെട്ടിപ്പ് വിവാദം: നേതൃത്വം ടി ഐ മധുസൂദനന്‍ എംഎല്‍എയ്‌ക്കൊപ്പമെന്ന് ആക്ഷേപം; ആരോപണമുന്നയിച്ച വി കുഞ്ഞികൃഷ്ണന്‍ പാര്‍ടി ഓഫീസ് ഉദ്ഘാടനത്തില്‍ കാഴ്ചക്കാരനായി
                                                 Jun 22, 2022, 20:45 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കണ്ണൂര്‍: (www.kvartha.com) പയ്യന്നൂര്‍ സിപിഎമിൽ തുക വെട്ടിപ്പ് വിവാദം കത്തിനില്‍ക്കവെ വെള്ളൂര്‍ ബ്രാഞ്ച് കമിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ ആള്‍ക്കൂട്ടത്തിലൊരാളായി പാര്‍ടി നീക്കം ചെയ്ത മുന്‍ ഏരിയാസെക്രടറി വി കുഞ്ഞികൃഷ്ണന്റെ സാന്നിധ്യം. പരിപാടിയില്‍ നിന്നും മാറ്റിനിര്‍ത്തുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്ന ആരോപണവിധേയനായ എംഎല്‍എ ടിഐ മധുസൂദനന്‍ പതാക ഉയര്‍ത്തിയാണ് വെള്ളൂരില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടകനായെത്തിയ പരിപാടി തുടങ്ങിയത്. ടിഐ മധുസൂദനന്‍ എംഎല്‍എയ്‌ക്കെതിരെ ആരോപണമുന്നയിച്ചതിന് തല്‍സ്ഥാനത്ത് നിന്നും അച്ചടക്ക നടപടിയുടെ ഭാഗമായി നീക്കം ചെയ്ത ഏരിയാ സെക്രടറി വി കുഞ്ഞികൃഷ്ണന്‍ സിപിഎം ബ്രാഞ്ച് കമിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്തുവെങ്കിലും പാര്‍ടിക്കുള്ളില്‍ ഇപ്പോഴും അമര്‍ഷം പുകയുകയാണ്. 
        
പാര്‍ടി ഏരിയാകമിറ്റി അംഗമായി തുടരുന്നുണ്ടെങ്കിലും വേദിയില്‍ കയറാതെ കുഞ്ഞികൃഷ്ണന്‍ സദസിലൊരാളായി ഇരിക്കുകയായിരുന്നു. ആരോപണ വിധേയനായ ടി ഐ മധുസൂദനനെ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ പരിഗണിച്ചു പരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്ന അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും പരിപാടിയില്‍ മുഖ്യാതിഥിയായതും പതാക ഉയര്‍ത്തിയതും മധുസൂദനനന്‍ തന്നെയായിരുന്നു. ഇതോടെ ജില്ലാനേതൃത്വം മധുസൂദനനെ പൂര്‍ണമായും സംരക്ഷിച്ചു കൊണ്ടാണ് മുമ്പോട്ട് പോകുന്നതെന്ന നിലപാടില്‍ തന്നെയാണെന്ന് വ്യക്തമായെന്ന ആക്ഷേപവുമുണ്ട്. വി കുഞ്ഞികൃഷ്ണന്റെ നാടായ വെള്ളൂരിലാണ് ദേശീയപാതയ്ക്കായി പൊളിച്ചുമാറ്റേണ്ടി വന്ന പഴയ കെട്ടിടത്തിനു പകരം പുതിയ പാര്‍ടി ഓഫീസ് സി കണ്ണന്‍ നായര്‍ സ്മാരകമെന്ന പേരില്‍ പണിതത്.
 
പയ്യന്നൂരില്‍ കൊടുമ്പിരി കൊളളുന്ന തുക തിരിമറി വിവാദത്തിനിടെ നടത്താന്‍ തീരുമാനിച്ച ഉദ്ഘാടനത്തില്‍ നിന്നും വി കുഞ്ഞികൃഷ്ണന്‍ വിട്ടുനില്‍ക്കുമെന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രടറി എം വി ജയരാജന്‍, സംസ്ഥാന കമിറ്റിയംഗം ടി വി രാജേഷ് എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. തനിക്ക് ഏറെ വൈകാരികമായി ബന്ധമുള്ള പാര്‍ടി ഓഫിസിന്റെ പുതിയ കെട്ടിട ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് വി കുഞ്ഞികൃഷ്ണന്‍ പിന്നീട് പറഞ്ഞിരുന്നു.
 
പാര്‍ടി പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്നു വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തെ പാര്‍ടിയുടെ ഏരിയാകമിറ്റി അംഗമായി തന്നെയാണ് സ്വാഗതപ്രാസംഗികന്‍ വിശേഷിപ്പിച്ചത്. എന്നാല്‍ വേദിയിലിരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനാണ് പാര്‍ടി ഓഫീസ് ഉദ്ഘാടനം ചെയ്തത്. സിപിഎം കണ്ണൂര്‍ ജില്ലാസെക്രടറി എം വി ജയരാജന്‍, സെക്രടറിയേറ്റ് അംഗങ്ങളായ വത്സന്‍ പനോളി, ടിവി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. 
 
 < !- START disable copy paste -->   

  Keywords:  Latest-News, Kerala, Payyannur, Kannur, Top-Headlines, CPM, Politics, Controversy, Funds, MLA, Political Party, TI Madhusoodanan, Payyannur CPM controversy, Payyannur CPM money laundering controversy: Allegation that leadership is with TI Madhusoodanan. 
 < !- START disable copy paste -->   
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.