Complaint | പയ്യന്നൂരില്‍ സി എന്‍ ജി ഓടോറിക്ഷ നശിപ്പിച്ചതായി പരാതി
Nov 8, 2023, 19:07 IST
പയ്യന്നൂര്‍: (KVARTHA) ഓടോറിക്ഷ നശിപ്പിച്ചതായുള്ള പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൊറ്റി കണ്ണങ്ങാട്ട് ക്ഷേത്രത്തിന് സമീപത്തെ ശാഹുല്‍ ഹമീദിന്റെ KL 86 B 4988 നമ്പര്‍ സിഎന്‍ജി ഓടോറിക്ഷയാണ് അക്രമത്തിന് ഇരയായത്. ബുധനാഴ്ച രാവിലെ ഏഴു മണിയോടുകൂടിയാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്.
ഓടോറിക്ഷയുടെ പിന്‍ഭാഗത്തെ സീറ്റും മുകള്‍ഭാഗത്തെ റൂഫും കീറിയ നിലയിലാണ്. മീറ്റര്‍ ബോക്‌സ് തകര്‍ത്ത നിലയിലും. വാഹനത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഫയര്‍ എസ്റ്റിങ്ക്വിഷര്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഏതാണ്ട് മുപ്പതിനായിരം രൂപയോളം നാശനഷ്ടം കണക്കാക്കപ്പെടുന്നു. കഴിഞ്ഞ ദിവസം രാമന്തളിയിലെ ഒരു ബൈക് ഓടോറിക്ഷയുമായി ഉരസിയതിനെ തുടര്‍ന്ന് വാക്കേറ്റമുണ്ടായതായും പറയുന്നു.
പ്രതികളെ പിടിക്കാന്‍ ആവശ്യമായ നടപടികള്‍ പൊലീസ് ഉടനടി സ്വീകരിക്കണമെന്ന് സിഐടിയു ഏരിയ സെക്രടറി രാമചന്ദ്രന്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണമാരംഭിച്ചു.
പ്രതികളെ പിടിക്കാന്‍ ആവശ്യമായ നടപടികള്‍ പൊലീസ് ഉടനടി സ്വീകരിക്കണമെന്ന് സിഐടിയു ഏരിയ സെക്രടറി രാമചന്ദ്രന്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണമാരംഭിച്ചു.
Keywords: Payyannur: Complaint that CNG auto-rickshaw vandalized, Kannur, News, Complaint, CNG Auto-Rickshaw, Police, Probe, Bike, Vehicle, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.