Investigation | പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളിൽ ഒഴിച്ചത് ശീതള പാനിയമോ? പൊലീസ് അന്വേഷണം ഊർജിതമാക്കി
Mar 29, 2024, 14:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (KVARTHA) പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളിൽ ഒഴിച്ചത് ശീതളം പാനീയം പോലുള്ള പദാർഥമെന്ന് ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ സൂചന. ലാബ് പരിശോധന ഫലം വെള്ളിയാഴ്ച പുറത്തു വിടുമെന്ന് പൊലീസ് അറിയിച്ചു. അതിക്രമം നടത്തിയ ആളെക്കുറിച്ച് കൃത്യമായ സൂചനകൾ ഇതുവരെ ലഭിച്ചിട്ടില്ല.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവരെ ചോദ്യംചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പയ്യാമ്പലം കടപ്പുറത്ത് അലഞ്ഞുനടക്കുന്ന ആരോ ചെയ്തതാണെന്ന് പൊലീസിന് സംശയമുണ്ട്. എന്നാൽ, ആസൂത്രിത അതിക്രമമെന്ന ആരോപണങ്ങൾ ഉയരുമ്പോഴും അതിനുള്ള സാധ്യതകളും പ്രത്യേക അന്വേഷണ സംഘം നൽകുന്ന വിവരം. കണ്ണൂർ എസി.പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തി വരുന്നത്.
മുന്‍ മുഖ്യമന്ത്രി ഇ കെ നായനാര്‍, മുന്‍ സംസ്ഥാന സെക്രടറിമാരായ ചടയന്‍ ഗോവിന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, മുന്‍ എംപി ഭരതന്‍ എന്നിവരുടെ പ്രവേശന കവാടത്തിത് സമീപമുള്ള സ്മൃതി മണ്ഡപങ്ങളാണ് വികൃതമാക്കിയ നിലയില്‍ വ്യാഴാഴ്ച രാവിലെ 11 മണിയോടെ ബീച് ജീവനക്കാര്‍ കണ്ടെത്തിയത്.
Keywords: News, News-Malayalam-News, Kerala, Kerala-News, Kannur, Investigation, Payyambalam, Crime, Police, Payyambalam incident: Police intensified investigation.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.