Complaint | പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങള്‍ രാസലായനി ഒഴിച്ച് വികൃതമാക്കിയതായി പരാതി

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ കോര്‍പറേഷനിലെ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളില്‍ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കിയതായി പരാതി. മുന്‍ മുഖ്യമന്ത്രി ഇകെ നായനാര്‍, സിപിഎം മുന്‍ സംസ്ഥാന സെക്രടറിമാരായ ചടയന്‍ ഗോവിന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, ഒ ഭരതന്‍ എന്നിവരുടെ സ്മൃതി കുടീരങ്ങളിലാണ് രാസദ്രാവകം ഒഴിച്ചത്. ആരാണ് ഇത് ചെയ്തതെന്ന് വ്യക്തമായിട്ടില്ല.

Complaint | പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങള്‍ രാസലായനി ഒഴിച്ച് വികൃതമാക്കിയതായി പരാതി
 
വിവരമറിഞ്ഞ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. നാല് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ മാത്രമാണ് രാസദ്രാവകം ഒഴിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെയോ സിഎംപി നേതാവ് എംവി രാഘവന്റെയോ സ്മൃതി കുടീരങ്ങള്‍ക്ക് നേരെ ആക്രമണം നടന്നിട്ടില്ല. കോടിയേരി ബാലകൃഷ്ണന്റെ ശവകുടീരമാണ് കൂട്ടത്തില്‍ ഏറ്റവുമധികം വികൃതമാക്കിയത്.

Complaint | പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങള്‍ രാസലായനി ഒഴിച്ച് വികൃതമാക്കിയതായി പരാതി

ടൂറിസ്റ്റ് കേന്ദ്രമായതിനാല്‍ സ്ഥിരം പൊലീസ് എയ്ഡ് പോസ്റ്റുള്ള സ്ഥലങ്ങളിലൊന്നാണ് പയ്യാമ്പലം. സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ചു അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Keywords:  Payyambalam: Complaint that memorial mandaps of CPM leaders defaced by pouring chemical solution, Kannur, News, Complaint, Memorial Mandaps, CPM Leaders, Politics, Police, CCTV, Probe, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia