പയ്യാമ്പലം ബീച്ചിൽ മൃതദേഹം കണ്ടെത്തി; കടലിൽ കാണാതായ യുവാവിന്റേതെന്ന് സംശയം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തിങ്കളാഴ്ച കാണാതായ വി. പ്രിനീഷിന്റെ മൃതദേഹമെന്ന് സംശയം.
● അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്താണ് പ്രിനീഷിനെ കാണാതായത്.
● പ്രിനീഷിനൊപ്പം കാണാതായ പി.കെ. ഗണേഷൻ നമ്പ്യാരുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു.
● തീരദേശ പോലീസ് സ്ഥലത്തെത്തി.
കണ്ണൂർ: (KVARTHA) പയ്യാമ്പലം ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച (04/06/2025 രാവിലെയാണ് പയ്യാമ്പലം അറേബ്യൻ റിസോർട്ട് പരിസരത്ത് കടൽ ഭിത്തിയോട് ചേർന്ന് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് കുളിക്കാനിറങ്ങി കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹമാണ് ഇതെന്ന് സംശയിക്കുന്നു. എന്നാൽ, ഈ കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ വി. പ്രിനീഷിനെയാണ് തിങ്കളാഴ്ച വൈകിട്ട് കടലിൽ കുളിക്കുന്നതിനിടെ കാണാതായത്. പ്രിനീഷിനൊപ്പം കുളിക്കാനിറങ്ങിയ പട്ടാന്നൂർ കൊടോളിപ്രം ആനന്ദ നിലയത്തിൽ പി.കെ. ഗണേഷൻ നമ്പ്യാരുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു.
വിവരം അറിഞ്ഞ് പ്രിനീഷിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും പയ്യാമ്പലത്തേക്ക് തിരിച്ചിട്ടുണ്ട്. തീരദേശ പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: Body found at Payyambalam beach, suspected missing youth.
#Payyambalam #Kannur #MissingPerson #BodyFound #Beach #Kerala
