മതപരമായ ചടങ്ങുകള്‍ക്കും ഉത്സവങ്ങള്‍ക്കും സൗജന്യ സുരക്ഷ നല്‍കേണ്ടെന്ന് പൊലീസ്, പണം വാങ്ങണം; ശുപാര്‍ശ സര്‍കാരിലേക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 12.04.2022) ഇനി മതപരമായ ചടങ്ങുകള്‍ക്കും ഉത്സവങ്ങള്‍ക്കും സൗജന്യ സുരക്ഷ നല്‍കേണ്ടെന്ന് കേരളാ പൊലീസ്. ഇത്തരം ചടങ്ങുകളുടെ സുരക്ഷയ്ക്ക് പണം വാങ്ങാനുള്ള പൊലീസ് ശുപാര്‍ശ സര്‍കാരിന് നല്‍കും. 

കഴിഞ്ഞ ദിവസം നടന്ന എഡിജിപി തലയോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മതപരമായ ചടങ്ങുകള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ കൂടുതലും സ്വകാര്യ ഏജന്‍സികളെ പ്രോത്സാഹിപ്പിക്കണമെന്നും ഉന്നതല യോഗത്തില്‍ വിലയിരുത്തലുണ്ടായി. 
Aster mims 04/11/2022

ബന്ധപ്പെട്ടവര്‍ ഒരു നിശ്ചിത തുക സര്‍കാരിലേക്ക് അടച്ചതിന് ശേഷം പൊലീസ് ക്രമ സമാധാന ചുമതല ഏറ്റെടുക്കുന്നതാണ് ശുപാര്‍ശ. പലപ്പോഴും സ്റ്റേഷന്‍ ഡ്യൂടിയിലുള്ള പൊലീസുകാരെയാണ് മതപരമായ ചടങ്ങുകള്‍ക്കയച്ചിരുന്നത്. 

മതപരമായ ചടങ്ങുകള്‍ക്കും ഉത്സവങ്ങള്‍ക്കും സൗജന്യ സുരക്ഷ നല്‍കേണ്ടെന്ന് പൊലീസ്, പണം വാങ്ങണം; ശുപാര്‍ശ സര്‍കാരിലേക്ക്


അതിനിടെ ഗുണ്ടാനിയമത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നല്‍കുന്ന ശുപാര്‍ശകളില്‍ മൂന്നാഴ്ചക്കകം ജില്ലാ കലക്ടമാര്‍ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. കാപ്പാ നിയമപ്രകാരം ഗുണ്ടകളെ കരുതല്‍ തടുങ്കലില്‍ എടുക്കുന്നതിനും നാടുകടത്തുന്നതിനുമുള്ള ശുപാര്‍ശകളില്‍ കലക്ടര്‍മാര്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നില്ലെന്ന പൊലീസ് റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതലതലയോഗത്തിലാണ് തീരുമാനം.

Keywords:  News, Kerala, State, Police, Finance, Festival, Top-Headlines, Payment for Police security in religious ceremonies 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script