SWISS-TOWER 24/07/2023

Payasam | പായസമില്ലാതെ എന്ത് ഓണസദ്യ; ഈ മധുര വിഭവം ചില്ലറക്കാരനല്ല!

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com) വിശേഷ ദിനങ്ങളിൽ മലയാളിയുടെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് പായസം. ഓണത്തിനും ഇതിന് സവിശേഷമായ ഇടമുണ്ട്. പായസമില്ലാതെ ഓണ സദ്യ അപൂർണമാണ്. ഹിന്ദിയിൽ ഖീർ എന്നാണ് പായസം അറിയപ്പെടുന്നത്. ബിസി 14-ാം നൂറ്റാണ്ടിലെ ഗുജറാതി സാഹിത്യത്തിൽ പാലിൽ നിന്ന് ഖീർ തയ്യാറാക്കുന്നതായുള്ള പരാമർശങ്ങളുണ്ട്.
         
Payasam | പായസമില്ലാതെ എന്ത് ഓണസദ്യ; ഈ മധുര വിഭവം ചില്ലറക്കാരനല്ല!

പായസത്തിന്റെ ഒരു വിളമ്പിൽ 400-ലധികം കലോറി അടങ്ങിയിട്ടുണ്ട്, അതിൽ 175 കാർബോഹൈഡ്രേറ്റുകളും 44 പ്രോടീനുകളും ബാക്കിയുള്ളവ കൊഴുപ്പുമാണ്. പ്രായപൂർത്തിയായ ഒരാൾക്ക് ആവശ്യമായ കലോറിയുടെ 20% ആണ് പോഷകമൂല്യം. കാൽസ്യം, ഫോസ്ഫറസ്, പ്രോടീൻ എന്നിവയും പായസത്തിൽ അടങ്ങിയിട്ടുണ്ട്.

അട, പാലട, പരിപ്പ്, നേത്രപ്പഴം, ക്യാരറ്റ്, മാങ്ങ, ചക്ക, മത്തന്‍, പൈനാപിള്‍, ഗോതമ്പ് തുടങ്ങി നിരവധി കൊതിയൂറും രുചികളിൽ പായസങ്ങൾ ഒരുക്കുന്നുണ്ട്. പാൽ പായസത്തില്‍ കേമന്‍ അമ്പലപ്പുഴ പാൽ പായസമാണ് എന്നാണ് പറയുക.

അമ്പലപ്പുഴ പാൽ പായസം ഉണ്ടാക്കുന്ന വിധം:

പാല്‍ - നാല് ഗ്ലാസ്

പഞ്ചസാര - ഒരു ഗ്ലാസ്

ചമ്പാപച്ചരി - ഒരു പിടി

കഴിയുന്നതും അരി നുറുക്കിയതാവണം. കഴുകി പാലും, പഞ്ചസാരയും ചേര്‍ത്ത് കുകറില്‍ ഇട്ട് നല്ല തീയില്‍ വേവിയ്ക്കുക. കുകറിന്റെ വെയ്റ്റ് ഇടരുത്. ആവി നല്ലപോലെ വരുമ്പോള്‍ വെയ്റ്റ് ഇടുക. ഉടന്‍ തീ കുറച്ച് ഏതാണ്ട് അരമണിക്കൂറെങ്കിലും കുകര്‍ അടുപ്പത്ത് നിന്നും മാറ്റാതെ ചെറുതീയില്‍ വിയ്ക്കുക. അര മണിക്കൂറിനുശേഷം ഗ്യാസ് ഓഫ് ചെയ്യുക. ആവി പൂര്‍ണമായും മാറുമ്പോള്‍ കുകര്‍ തുറക്കുക. പായസം തയ്യാറായിട്ടുണ്ടാവും. ഇളം പിങ്ക് നിറത്തിലുള്ള പായസം ബോളി കൂട്ടി കഴിക്കാം.
Aster mims 04/11/2022

Keywords:  News, Kerala, Top-Headlines, Onam, Onam-Food, Festival, Celebration, Food, Onam Sadya, Payasam, Onam 2022, Payasam; an inevitable part of Onam Sadya.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia