എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി എസ് സി വഴിയാക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് ശമ്പള കമിഷന്‍
Sep 4, 2021, 18:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 04.09.2021) സര്‍കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി എസ് സി വഴിയാക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് 11- ാം ശമ്പള പരിഷ്‌ക്കരണ കമിഷന്‍ . അല്ലെങ്കില്‍ കേരള റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഫോര്‍ പ്രൈവറ്റ് സ്‌കൂള്‍സ് ആന്‍ഡ് കോളജസ് എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിക്കണമെന്നും കമിഷന്‍ ശുപാര്‍ശ ചെയ്തു.
ഈ ബോര്‍ഡില്‍ ചെയര്‍മാനെ കൂടാതെ രണ്ട് അംഗങ്ങളും പാര്‍ട് ടൈം അംഗമായി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറെയും നിയമിക്കണം. ഡയറക്ടര്‍ ജനറല്‍ ഓഫ് എജ്യുകേഷനും പാര്‍ട് ടൈം അംഗമായിരിക്കും. നാല് അംഗങ്ങള്‍ സ്‌കൂളുകളെയും കോളജുകളെയും പ്രതിനിധീകരിക്കും. മാനേജ്‌മെന്റ് നല്‍കുന്ന റിപോര്‍ട് അനുസരിച്ച് ഈ ബോര്‍ഡ് ഒഴിവുകള്‍ നികത്തണം. അഞ്ച് അംഗ ഇന്റര്‍വ്യൂ ബോര്‍ഡ് രൂപീകരിക്കേണ്ടത് ചെയര്‍മാന്റെ നേതൃത്വത്തിലായിരിക്കും. ബോര്‍ഡില്‍ ചെയര്‍മാനെ കൂടാതെ ഒരു ഫുള്‍ ടൈം അംഗവും ഒരു വിദഗ്ധനും രണ്ടു സ്‌കൂള്‍ കോളജ് പ്രതിനിധികളുമാകും ഉണ്ടാകുക.
യോഗ്യരായവര്‍ മാത്രമാണ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നത് എന്നത് ഉറപ്പാക്കാനും ബോര്‍ഡിന്റെ സാമ്പത്തിക നിലനില്‍പിനും ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഉയര്‍ന്ന അപേക്ഷാ ഫീസ് ഈടാക്കണം. ബോര്‍ഡ് രൂപീകരിക്കാന്‍ കാലതാമസമുണ്ടാകുകയാണെങ്കില്‍ നിയമനത്തിലെ മെറിറ്റ് ഉറപ്പാക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കണം. എയ്ഡഡ് സ്ഥാപനങ്ങളിലെ ഒഴിവുകള്‍ മലയാളത്തിലെ രണ്ട് പ്രധാന പത്രങ്ങളില്‍ പ്രസിദ്ധീകരിക്കണം. ഇതില്‍ മാനേജ്‌മെന്റിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സൈറ്റുകളുടെ വിലാസവും ഉണ്ടായിരിക്കണം എന്നും കമിഷന്‍ ശുപാര്‍ശ ചെയ്തു.
കോളജ് അധ്യാപകരെ തിരഞ്ഞെടുക്കുന്ന കമിറ്റിയില്‍ ഇപ്പോഴുള്ളത് മാനേജ്‌മെന്റ് സര്‍കാര്‍ പ്രതിനിധിയും ബന്ധപ്പെട്ട യൂനിവേഴ്‌സിറ്റി പ്രതിനിധിയുമാണ്. മാനേജ്‌മെന്റാണ് സര്‍കാര്‍ യൂനിവേഴ്‌സിറ്റി പ്രതിനിധികളെ നിശ്ചയിക്കുന്നത്. ഈ രീതി മാറണം. സര്‍കാരായിരിക്കണം ഇനി പ്രതിനിധികളെ നിശ്ചയിക്കേണ്ടത്. അഭിമുഖം നടത്തുന്ന കമിറ്റിയിലെ ഏതെങ്കിലും അംഗത്തിനു വിയോജിപ്പുണ്ടെങ്കില്‍ അത് രേഖപ്പെടുത്താനുള്ള അവകാശം ഉണ്ടായിരിക്കുമെന്നും കമിഷന്‍ പറഞ്ഞു.
അഭിമുഖം വിഡിയോ ഓഡിയോ റെകോര്‍ഡ് ചെയ്യണം. അഭിമുഖം കഴിഞ്ഞ് എത്രയും വേഗം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കണം. ഇത് നോടിസ് ബോര്‍ഡിലും വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചതിനുശേഷമേ സര്‍കാര്‍ പ്രതിനിധികള്‍ മടങ്ങിപോകാവൂ. നിയമനങ്ങള്‍ സംബന്ധിച്ച പരാതി പരിശോധിക്കാന്‍ ഓംബുഡ്‌സ്മാനെ നിയമിക്കണമെന്നും കമിഷന്റെ ശുപാര്‍ശയുണ്ട്.
Keywords: Pay Commission says recruitment in aided institutions can be considered through PSC, Thiruvananthapuram, News, Salary, Government-employees, Teachers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

