സര്‍കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57 ആയി ഉയര്‍ത്താന്‍ ശുപാര്‍ശ; പ്രവൃത്തി ദിവസം ആഴ്ചയില്‍ 5 ആയി കുറയ്ക്കാനും സെര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും ശമ്പള കമീഷന്‍
Sep 3, 2021, 09:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.09.2021) സംസ്ഥാന സര്‍കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 57 വയസാക്കി വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ. 11-ാം ശമ്പള പരിഷ്‌കരണ കമിഷന്‍ സര്‍കാരിനോട് ശുപാര്‍ശ ചെയ്തു. മുഖ്യമന്ത്രിക്ക് വ്യാഴാഴ്ച കൈമാറിയ അന്തിമ റിപോര്‍ടിലാണ് ശുപാര്‍ശ. സെര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു.
പട്ടിക വിഭാഗങ്ങള്‍ക്കും ഒ ബി സി വിഭാഗങ്ങള്‍ക്കും മാറ്റിവച്ചിട്ടുള്ള സംവരണത്തിന്റെ 20% ആ വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. സര്‍കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയില്‍ 5 ആക്കി കുറയ്ക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. ഇതിനനുസരിച്ച് ജോലി ചെയ്യുന്ന സമയം വര്‍ധിപ്പിക്കണം.
നിലവില്‍ പകല്‍ 10 മുതല്‍ 5 വരെയാണ് സര്‍കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം. ഉച്ചയ്ക്ക് 1.15 മുതല്‍ 2 വരെ ഉച്ചഭക്ഷണത്തിനുള്ള ഇടവേളയാണ്. പ്രവൃത്തി ദിനം നഷ്ടപ്പെടുന്നതിന് പകരം പ്രവൃത്തി സമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയാക്കി ദീര്‍ഘിപ്പിക്കണമെന്നാണ് പറയുന്നത്.
സര്‍കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ നിയമന ഒഴിവുകള്‍ ഏറ്റവും പ്രചാരമുള്ള 2 മലയാളം പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണം. വിദ്യാഭ്യാസ വകുപ്പിന്റേയും സ്‌കൂളിന്റേയും വെബ് സൈറ്റിലും ഒഴിവുകള്‍ പ്രസിദ്ധീകരിക്കണം. ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ മാനേജ്മെന്റ്, യൂണിവേഴ്സിറ്റി, സര്‍കാര്‍ പ്രതിനിധികള്‍ ഉണ്ടാകണം. നിയമന അഭിമുഖത്തിന്റെ ഓഡിയോയും വിഡിയോയും പകര്‍ത്തി സൂക്ഷിക്കണം. നിയമനം സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ ഓംബുഡ്സ്മാനെ നിയമിക്കണമെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു.
വര്‍ഷത്തിലെ അവധി ദിവസങ്ങള്‍ 12 ആക്കി കുറയ്ക്കണം. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങളോ മറ്റോ ഉണ്ടെങ്കില്‍ മാത്രമേ പ്രാദേശിക അവധികള്‍ അനുവദിക്കേണ്ടതുള്ളു. ആര്‍ജിതാവധി വര്‍ഷം 30 ആക്കി ചുരുക്കണം. ഓരോ വകുപ്പും വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലികള്‍ കണ്ടെത്തണം. വര്‍ക് ഫ്രം ഹോം ജോലിക്കായി ഉദ്യോഗസ്ഥര്‍ക്ക് മാറിമാറി അവസരം നല്‍കണമെന്നും കമീഷന്‍ പറഞ്ഞു.
ഭരണരംഗത്ത് കാര്യക്ഷമതയാണ് ആവശ്യം. സാധാരണക്കാരന്റെ യഥാര്‍ഥ പ്രശ്‌നം എന്താണെന്ന് ഉള്‍കൊള്ളാനുള്ള മനോഭാവം സര്‍കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണം. മര്യാദയോടെയുള്ള പെരുമാറ്റമാണ് സര്‍കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യം. പി എസ് സി റിക്രൂട്‌മെന്റ് കാര്യക്ഷമമാക്കുക. അതിവേഗം റിക്രൂട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കുക. ചെലവ് കുറയ്ക്കുന്നതിനായി പി എസ് സി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുക. കാലികമായ മാറ്റങ്ങള്‍ കണക്കിലെടുത്ത് സര്‍കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം പരിഷ്‌കണമെന്നും ശമ്പള കമീഷന്‍ ശുപാര്‍ശ ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

