സി പി എം പ്രവര്‍ത്തകന്റെ കൊല: അന്വേഷണം നടത്തുന്ന പോലീസിന് നേരെ ആക്രമണം

 


തളിപ്പറമ്പ്: (www.kvartha.com 23.01.2015) തൂണേരിയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ നടത്തുന്ന പോലിസ് സംഘത്തിനു നേരെ ആക്രമണം.

തളിപ്പറമ്പ് പട്ടുവം അരിയില്‍ വെച്ചാണ്  ആക്രമണമുണ്ടായത്. അക്രമത്തില്‍ തളിപ്പറമ്പ് എസ്.ഐ കെ.ജെ വിനോയ് ഉള്‍പെടെ പത്തോളം പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം നാദാപുരത്ത് സി.പി.എം പ്രവര്‍ത്തകന്‍ തൂണേരി വെള്ളൂരിലെ പടയംകണ്ടി ഷിബിന്‍(20) കൊല്ലപ്പെട്ട സംഭവത്തില്‍ മുസ്‌ലിം ലീഗിന്  ബന്ധമില്ലെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി. പ്രവര്‍ത്തകര്‍ക്ക് കൊലയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സി പി എം  പ്രവര്‍ത്തകന്റെ കൊല: അന്വേഷണം നടത്തുന്ന പോലീസിന് നേരെ ആക്രമണംവ്യാഴാഴ്ച രാത്രി ഒമ്പതര മണിയോടെയാണ് മാരകായുധങ്ങളുമായി  ജീപ്പിലെത്തിയ സംഘം അക്രമം അഴിച്ചുവിട്ടത്. പരിക്കേറ്റവരില്‍ പലരുടെയും നില അതീവഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍കോളജ്, തലശ്ശേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴുത്തിന് വെട്ടേറ്റ ഷിബിന്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം വിദേശത്തുള്ള പിതാവ് എത്തിയശേഷം സംസ്‌ക്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Police, Attack, Hospital, Medical College, Treatment, CPM, Kozhikode, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia