സ്വകാര്യ ആശുപത്രികൾ അമിത ഫീസ് ഈടാക്കുന്നതിനെതിരെ പരാതിയുമായി രോഗികൾ

 


കൊച്ചി: (www.kvartha.com 09.05.2021) കോവിഡ് രണ്ടാം വരവിൽ സാമ്പത്തികമായി ജനങ്ങൾ വലയുന്ന പ്രതിസന്ധി ഘട്ടത്തിൽ ചില സ്വകാര്യ ആശുപത്രികൾ ചികിത്സയ്ക്കായി അമിത തുക ഈടാക്കുന്നതായി പരാതി. സ്വകാര്യ ആശുപത്രികളിൽ പിപിഇ കിറ്റിനായി രോഗികളില്‍ നിന്ന് ഈടാക്കുന്നത് പതിനായിരങ്ങളാണ്.

എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രി ഒരു രോഗിയില്‍ നിന്ന് അഞ്ച് ദിവസത്തെ പിപിഇ കിറ്റ് ഫീസായി വാങ്ങിയത് 37,350 രൂപയാണെന്ന് പരാതി ഉയർന്നിരുന്നു. വിഷയം ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് കഴുത്തറക്കുന്ന രീതിയിൽ ഫീസിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നത്. വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു ആശുപത്രിയിൽ ബിൽ കുറവാകുമെന്ന് കരുതി എത്തിയാൾക്ക് 44,000 രൂപയാണ് പിപിഇ കിറ്റിന് മാത്രം ഈടാക്കിയത്.

കോവിഡിൽ നിന്ന് മുക്തി നേടി ആശുപത്രി വിടാനിരുന്ന ഒരാൾക്ക് ഭീമമായ തുകയുടെ ഞെട്ടിപ്പിക്കുന്ന ബിലായിരുന്നു ആശുപത്രിയിൽ നിന്ന് നൽകിയത്. 10 ദിവസം ചികിത്സിച്ചതിന് 1.67 ലക്ഷം രൂപയുടെ ബിലാണ് നല്‍കിയത്.

തൃശൂര്‍ സ്വദേശിയായ യുവതി കോവിഡ് ബാധിച്ച്‌ അഞ്ച് ദിവസം മാത്രമാണ് ഇതേ ആശുപത്രിയില്‍ കിടന്നത്. അഞ്ചാം ദിവസം മരണപ്പെട്ടു. എന്നാല്‍, ബിലില്‍ ഒരു മയവുമില്ലായിരുന്നു. 67,880 യുടെ ബിലില്‍ പിപിഇ കിറ്റിന് 5 ദിവസത്തേക്ക് ഈടാക്കിയത് 37,352 രൂപയാണ്. വേറൊരാൾക്ക് ഒറ്റ ദിവസം സ്വകാര്യ ആശുപത്രി നല്‍കിയ പിപിഇ കിറ്റ് ഫീസ് 12, 880 രൂപയാണ്. ഇനിയുമുണ്ട് സ്വകാര്യ ആശുപത്രികളുടെ കൊള്ളയുടെ ഉദാഹരണങ്ങൾ.

സ്വകാര്യ ആശുപത്രികൾ അമിത ഫീസ് ഈടാക്കുന്നതിനെതിരെ പരാതിയുമായി രോഗികൾ

മരുന്ന്, ലാബ് പരിശോധന ഫീസ് അടക്കമുള്ളവയ്ക്ക് കൃത്യമായ ഫീസ് കാണിക്കണ്ടിവരും. എന്നാല്‍ പിപിഇ കിറ്റ് എത്ര തവണ മാറ്റുന്നു എന്നത് ഒരു ആശുപത്രിയും രോഗികളെ അറിയിക്കുന്നില്ല. ഇതിന്‍റെ മറവിലാണ് ഈ കൊള്ള. 250 രൂപമുതല്‍ 300 രൂപവരെയാണ് പിപിഇ കിറ്റിന് ഇപ്പോഴുള്ള പരമാവധി വില. അതേസമയം, കൊള്ള ഫീസ് ഈടാക്കുന്നതിനെ ന്യായീകരിക്കില്ലെന്ന് സ്വകാര്യ ഹോസ്പിറ്റല്‍ മാനജ്മെന്‍റ് അസോസിയേഷന്‍ വ്യക്തമാക്കി.

അമിത തുകയ്‌ക്കെതിരെ രോഗികള്‍ക്ക് പരാതിപ്പെടാന്‍ ജില്ലാ തലത്തില്‍ സമിതിയുണ്ട്. പൊലീസ്, ഡിഎംഒ അടക്കമുള്ളവര്‍ക്ക് പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. ഇനി കോടതിയും സര്‍കാരും ഇത്തരം കൊള്ളയിൽ നിന്ന് പൊതുജനങ്ങളെ രക്ഷപ്പെടുത്താൻ മുൻകയ്യെടുക്കുമെന്ന പ്രതീക്ഷയിലാണ് രോഗികൾ.

Keywords:  News, Kochi, Hospital, Kerala, State, Top-Headlines, Patients complain against private hospitals charging hefty fees.

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia