Vandanmedu | മതിയായ ഡോക്ടര്‍മാരോ, ജീവനക്കാരോ ഇല്ല; അടിസ്ഥാന സൗകര്യമില്ലാതെ വണ്ടന്മേട് സി എച് സിയിലെത്തുന്ന രോഗികള്‍ വലയുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കട്ടപ്പന: (www.kvartha.com) അടിസ്ഥാന സൗകര്യമില്ലാതെ വണ്ടന്മേട് സി എച് സിയിലെത്തുന്ന രോഗികള്‍ വലയുന്നു. ഉടുമ്പന്‍ചോല മണ്ഡലത്തിലെ പഴക്കം ചെന്ന ആശുപത്രിയാണ് വണ്ടന്മേട് സി എച് സി. സ്വന്തമായി സ്ഥലവും കെട്ടിടങ്ങളും മറ്റു ആധുനിക സൗകര്യങ്ങളുമുള്ള ഈ ആശുപത്രി ഒരു കാലത്ത് മൂന്ന് പഞ്ചായതുകളിലെ ജനങ്ങളുടെ ആശാ കേന്ദ്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡോക്ടര്‍മാരുടെ എണ്ണക്കുറവ് മൂലവും ജീവനക്കാരുടെ
Aster mims 04/11/2022 അഭാവം കൊണ്ടും ഇവിടെയെത്തുന്ന രോഗികള്‍ക്കു മതിയായ പരിരക്ഷ ലഭിക്കാതെ പോവുകയാണ്.

Vandanmedu | മതിയായ ഡോക്ടര്‍മാരോ, ജീവനക്കാരോ ഇല്ല; അടിസ്ഥാന സൗകര്യമില്ലാതെ വണ്ടന്മേട് സി എച് സിയിലെത്തുന്ന രോഗികള്‍ വലയുന്നു

ഗൈനകോളജി, മോര്‍ചറി, പോസ്റ്റു മോര്‍ടം എന്നീ സൗകര്യങ്ങള്‍ ഉണ്ടായിരുന്ന ഈ ആശുപത്രിയില്‍ ഇപ്പോള്‍ ഈ സൗകര്യങ്ങള്‍ ഒന്നുംതന്നെ ലഭ്യമല്ല. പോസ്റ്റുമോര്‍ടം നിര്‍ത്തലാക്കിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ കിടത്തി ചികിത്സയും കാര്യമായില്ല. അഞ്ച് ഡോക്ടര്‍മാരുടെ സേവനമാണ് ഇവിടെയുള്ളതെങ്കിലും കൃത്യ സമയങ്ങളില്‍ ഒ പി പ്രവര്‍ത്തിക്കാറില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.

സ്റ്റാഫ് നഴ്സുമാരുടെ എണ്ണക്കുറവും ആശുപത്രി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഫാര്‍മസിയുടെ കാര്യത്തിലും സ്ഥിതി അങ്ങനെ തന്നെ. ഇതുമൂലം രോഗികള്‍ക്കു മരുന്ന് എടുത്തു കൊടുക്കുന്നതിനും മറ്റു അനുബന്ധ കാര്യങ്ങള്‍ക്കും മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ട അവസ്ഥയാണ്.

ആശുപത്രിയിലെ ഉപകരണങ്ങളും ഉപയോഗശൂന്യമായി കൊണ്ടിരിക്കുകയാണ്. ആശുപത്രി പരിസരം മുഴുവന്‍ കാടും പൊന്തയും കെട്ടി വൃത്തിഹീനമായി ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും വിഹാര കേന്ദ്രമായി മാറിയിട്ടുണ്ട്.

1979ല്‍ സ്ഥാപിതമായ ആശുപത്രിയുടെ വളര്‍ച പിന്നോട്ടെത്തിച്ചതില്‍ ചില ജീവനക്കാര്‍ തമ്മിലുള്ള പടലപ്പിണക്കങ്ങളാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മറ്റ് ആശുപത്രികളും ക്ലിനികുകളും നാട്ടിന്‍ പുറങ്ങളില്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ വണ്ടന്മേട്, കരുണാപുരം, ചക്കുപ്പള്ളം മേഖലകളിലെ മുഴുവന്‍ രോഗികള്‍ക്കും ആശ്വാസ കേന്ദ്രമായിരുന്ന ഈ ആശുപത്രി ഇന്ന് നാശത്തിന്റെ വക്കിലാണ്. ഇവിടെ കിടത്തി ചികിത്സയും പോസ്റ്റ് മോര്‍ടവും പുഃനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.

Keywords: Patient suffer due to lack of basic facilities at government hospital Vandanmedu, Kattappana, News, Hospital, Treatment, Patient, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script