Dead | ഇടുക്കിയില്‍ ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ രോഗി മരിച്ചു; 2 പേര്‍ക്ക് പരുക്ക്
Mar 17, 2024, 18:44 IST
ADVERTISEMENT
തൊടുപുഴ: (KVARTHA) ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ രോഗി മരിച്ചു, വാഹനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരുക്കേറ്റു. പുളിയന്മല തൊടുപുഴ സംസ്ഥാന പാതയില്‍ മൂലമറ്റം ഗുരുതിക്കളത്തിനു സമീപമാണ് അപകടം.
ഇടുക്കി മെഡികല്‍ കോളജില്‍ നിന്ന് തൊടുപുഴയിലെ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്ന കട്ടപ്പന കെ ചപ്പാത്ത് സ്വദേശി പികെ തങ്കപ്പനാണ് (78) മരിച്ചത്.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരേയും ആശുപത്രിയിലെത്തിച്ചു.
Keywords: Patient Died In Ambulance Accident, Idukki, News, Accidental Death, Dead Body, Patient, Injured, Obituary, Hospital, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

