Criticized | വി ഡി സതീശന്‍ വായ തുറക്കുന്നത് കളളം പറയാനും ഭക്ഷണം കഴിക്കാനും; പ്രതിപക്ഷ നേതാവിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പത്മജാ വേണുഗോപാല്‍
Mar 16, 2024, 22:22 IST
കണ്ണൂര്‍: (KVARTHA) കണ്ണൂരിലെത്തിയ പതമജാ വേണുഗോപാല്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ക്ക് ആവേശമായി. മുദ്രാവാക്യങ്ങള്‍ വിളികളോടെയും ഹര്‍ഷാരവങ്ങളോടെയുമാണ് എന്‍ഡിഎ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പു കമിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ പത്മജാ വേണുഗോപാലിനെ പ്രവര്‍ത്തകരും നേതാക്കളും സ്വീകരിച്ചത്. കോണ്‍ഗ്രസിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് പത്മജ അഴിച്ചുവിട്ടത്.
കൂടെ നടന്ന് പറ്റിക്കലാണ് കോണ്‍ഗ്രസിന്റെ മുഖമുദ്രയെന്ന് അവര്‍ കുറ്റപ്പെടുത്തി. തന്റെ സഹോദരന്റെ കാര്യം ഓര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നു. കോണ്‍ഗ്രസുകാര്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയായ പാവത്തിനെ കുളിപ്പിച്ചു കിടത്തും. തിരഞ്ഞെടുപ്പില്‍ ഇടതും വലതും നിന്ന കോണ്‍ഗ്രസുകാരാണ് തന്നെ കാലുവാരിയത്. മുരളീധരന്റെ പ്രചാരണത്തില്‍ നിന്നും ഇപ്പോള്‍ തന്നെ പലരും പിന്‍മാറിയിട്ടുണ്ടെന്നാണ് തനിക്ക് കിട്ടുന്ന വിവരം.
തന്റെ സഹോദരന്‍ പെട്ടെന്നു പ്രതികരിക്കുന്നയാളാണ്. കെ മുരളീധരന്‍ വൈകാതെ ബിജെപിയിലേക്ക് വരും. സഹോദരന് വേണ്ടി ചുവപ്പു പരവതാനി വിരിച്ചു കാത്തിരിക്കുകയാണ് താന്‍. ഇനിയും മുഖ്യമന്ത്രിയുടെ മക്കളില്‍ പലരും ബിജെപിയിലേക്ക് വരാനുണ്ട്.

പ്രിയങ്കാ ഗാന്ധിയുടെ സന്ദര്‍ശന സമയത്ത് വാഹനത്തില്‍ കയറാന്‍ താന്‍ പണം നല്‍കിയത് അകൗണ്ടു വഴിയാണ്. ആരു നിഷേധിച്ചാലും സത്യം മറയ്ക്കാനാവില്ല. കളളം പറയാനും ഭക്ഷണം കഴിക്കാനുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വായ തുറക്കുന്നതെന്നും പത്മജ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Keywords: Pathmaja Venugopal Criticized VD Satheesan, Kannur, News, Pathmaja Venugopal, Criticized, VD Satheesan, Politics, NDA, K Muralidharan, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.