Special Pooja | മോദിയുടെ ജന്മദിനത്തില്‍ ചക്കുളത്തുകാവില്‍ മഹാ ത്രിപുര സുന്ദരി പൂജ നടത്തി ആനന്ദബോസ്

 


പത്തനംതിട്ട: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ പ്രത്യേക പൂജയുമായി ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദ ബോസ്. തിരുവല്ലയിലെ ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ പ്രത്യേക മഹാത്രിപുര സുന്ദരി പൂജ നടത്തി. ഭാര്യ ലക്ഷ്മി ബോസിനൊപ്പം ക്ഷേത്രത്തിലെത്തിയായിരുന്നു ഗവര്‍ണറുടെ പ്രത്യേക പൂജ.

ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ഗവര്‍ണറെ ക്ഷേത്ര മുഖ്യ കാര്യദര്‍ശിമാരായ രാധകൃഷ്ണന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് ബി നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി, ബ്ലോക് പഞ്ചായത് അംഗം അജിത് പിഷാരത്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ഇക്കഴിഞ്ഞ ഓണത്തിന് പ്രധാനമന്ത്രിക്ക് ഓണക്കോടിയും നാടന്‍ പലഹാരങ്ങളും ആനന്ദബോസ് സമ്മാനിച്ചിരുന്നു. മലയാളിയായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ആനന്ദബോസ് 2022 നവംബറിലാണ് ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്തെത്തിയത്. ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്നായിരുന്നു നിയമനം.

Special Pooja | മോദിയുടെ ജന്മദിനത്തില്‍ ചക്കുളത്തുകാവില്‍ മഹാ ത്രിപുര സുന്ദരി പൂജ നടത്തി ആനന്ദബോസ്


Keywords: News, Kerala, Kerala-News, Religion, Religion-News, Pathanathitta News, Chakkulathukav Temple, West Bengal, Governor, Special Pooja, Mahatripura Sundari Puja, Prime Minister, Narendra Modi, Pathanathitta: West Bengal Governor performs special Mahatripura Sundari Puja for Prime Minister Modi at Chakkulathukav Temple.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia