Found Dead | പത്തനംതിട്ടയില്‍ യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം; 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍
Jul 24, 2023, 10:43 IST
പത്തനംതിട്ട: (www.kvartha.com) റാന്നി മോതിരവയലില്‍ യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങത്തടത്തില്‍ ജോബിന്‍ (36) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് സംശയം. സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലാണ്. ജോബിന്റെ പിതാവും സുഹൃത്തായ മറ്റൊരാളുമാണ് കസ്റ്റഡിയിലുള്ളത്.
പിതാവിനും സഹോദരനും ഒപ്പം ജോബിന്‍ ഞായറാഴ്ച (23.07.2023) രാത്രി മദ്യപിച്ചിരുന്നതായാണ് സൂചന. മദ്യലഹരിയില്‍ തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് കൊലപാതകം നടക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക നിഗമനം. ജോബിന്റെ സഹോദരന്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Keywords: News, Kerala, Kerala-News, Local-News, Regional-News, Pathanamthitta, Youth, Found Dead, Home, Custody, Pathanamthitta: Youth found dead at home.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.