Road Building | ഒന്നര കോടി വകയിരുത്തിയുള്ള റോഡ് നിര്‍മാണത്തില്‍ അഴിമതിയെന്ന് ആരോപണം; 'ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച് കോണ്‍ഗ്രീറ്റിംഗ്'; പ്രതിഷേധവുമായി നാട്ടുകാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പത്തനംതിട്ട: (www.kvartha.com) റാന്നിയില്‍ റോഡ് നിര്‍മാണത്തില്‍ അഴിമതിയെന്ന് ആരോപണം. ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച് റോഡ് കോണ്‍ക്രീറ്റിംഗ് നടത്തിയത് ശ്രദ്ധയില്‍പെട്ടതായാണ് ആരോപണം. റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മാണത്തിന് ഉപയോഗിച്ച കോണ്‍ഗ്രീറ്റ് പീസുകളിലാണ് കമ്പിക്ക് പകരം തടിയുപയോഗിച്ചത്. 
Aster mims 04/11/2022

റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് റോഡ് നിര്‍മാണം. പ്ലെയിന്‍ സിമന്റ് കോണ്‍ക്രീറ്റാണ് കരാറില്‍ പറഞ്ഞിട്ടുള്ളതെന്ന് റീ ബില്‍ഡ് എന്‍ജിനീയര്‍ വ്യക്തമാക്കി. ഏകദേശം ഒന്നര കോടി വകയിരുത്തിയുള്ള റോഡ് നിര്‍മാണമാണ് ഇത്തരത്തില്‍ കാര്യക്ഷമമല്ലാതെ നടത്തിയെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. 

Road Building | ഒന്നര കോടി വകയിരുത്തിയുള്ള റോഡ് നിര്‍മാണത്തില്‍ അഴിമതിയെന്ന് ആരോപണം; 'ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച് കോണ്‍ഗ്രീറ്റിംഗ്'; പ്രതിഷേധവുമായി നാട്ടുകാര്‍


ബലക്ഷയമുണ്ടാകുന്ന രീതിയില്‍ അശാസ്ത്രീയമായ രീതിയിലാണ് കോണ്‍ഗ്രീറ്റ് ചെയ്തതെന്നും ആരോപണമുണ്ട്. പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. റോഡ് നിര്‍മാണം തടഞ്ഞു.

Keywords:  News,Kerala,State,Pathanamthitta,Road,Complaint,Allegation,Top-Headlines,Transport, Pathanamthitta: Woods used Instead of iron bars for road building
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia