Accidental Death | പത്തനംതിട്ടയില്‍ കണ്ടെയ്‌നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് സ്‌കൂള്‍ അധ്യാപികയടക്കം 2 പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത; വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ യുവതിയെ 35 കാരന്‍ വാഹനം തടഞ്ഞുനിര്‍ത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് പൊലീസ്, അമിത വേഗതയിലെത്തി ഇടിപ്പിക്കുകയായിരുന്നുവെന്ന് സംശയം

 


ADVERTISEMENT

പത്തനംതിട്ട: (KVARTHA) തുമ്പമണ്ണില്‍ കണ്ടെയ്‌നര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അധ്യാപികയടക്കം രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. തുമ്പമണ്‍ നോര്‍ത് ജി എച് എസ് എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേല്‍ ഹാശിം മന്‍സിലില്‍ ഹാശിം (35) എന്നിവരാണ് മരിച്ചത്.

അസ്വാഭാവിക സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാശിം കൂട്ടിക്കൊണ്ടുപോയത്. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് സംശയിക്കുന്നത്. വ്യാഴാഴ്ച (28.03.2024) രാത്രി 11.30ഓടെ ഏഴംകുളം പട്ടാഴിമുക്കില്‍ വച്ചാണ് കണ്ടെയ്‌നര്‍ലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

സഹ അധ്യാപകരോടൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. ഇതിനിടെയാണ് ഹാശിം പകുതി വഴിയിലെത്തി കൂട്ടിക്കൊണ്ടുപോയത്. കൂട്ടിക്കൊണ്ടുപോകുമ്പോള്‍ മറ്റു അസ്വഭാവികതകളുണ്ടായിരുന്നില്ലെന്നാണ് സഹ അധ്യാപകര്‍ പറയുന്നത്.

Accidental Death | പത്തനംതിട്ടയില്‍ കണ്ടെയ്‌നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് സ്‌കൂള്‍ അധ്യാപികയടക്കം 2 പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത; വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ യുവതിയെ 35 കാരന്‍ വാഹനം തടഞ്ഞുനിര്‍ത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് പൊലീസ്, അമിത വേഗതയിലെത്തി ഇടിപ്പിക്കുകയായിരുന്നുവെന്ന് സംശയം

കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. സംഭവത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. അഗ്നിരക്ഷാസേനയും പ്രദേശവാസികളും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News, Kerala, Kerala-News, Accident-News, Regional-News, Pathanamthitta News, Two People, Died, Collision, Container, Lorry, Car, Accident, Accidental Death, Pathanamthitta: Two people died in collision between container lorry and car.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia