Accidental Death | കുളനടയില്‍ ജീപ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് ഡ്രൈവര്‍ ഉള്‍പെടെ 2 മരണം
Aug 30, 2023, 09:19 IST
ADVERTISEMENT
കുളനട: (www.kvartha.com) പത്തനംതിട്ടയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കുളനട എംസി റോഡില്‍ നിയന്ത്രണംവിട്ട ജീപ് (Jeep) കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ജീപ് ഡ്രൈവര്‍ ബിജു വിലാസത്തില്‍ അരുണ്‍ കുമാര്‍ (29), ജീപ് യാത്രികയായ കൊല്ലം കോട്ടയ്ക്കല്‍ ലതിക ഭവനില്‍ ലതിക (50) എന്നിവരാണ് മരിച്ചത്.

കുളനട മാന്തുക പെട്രോള്‍ പമ്പിന് സമീപം ചൊവ്വാഴ്ച (29.08.2023) രാത്രിയായിരുന്നു അപകടം. പരുക്കേറ്റവരെ പന്തളത്തെയും ചെങ്ങന്നൂരിലെയും ആശുപത്രികളിലേക്ക് മാറ്റി. ഏഴുപേരാണ് അഞ്ചലില്‍ നിന്നും കോട്ടയത്തേക്ക് പോയ ജീപില്‍ ഉണ്ടായിരുന്നത്. കോട്ടയത്ത് മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ബന്ധുക്കളാണ് അപകടത്തില്‍പെട്ടത്.
Keywords: News, Kerala, Kerala-News, Accident-News, Pathanamthitta, Accidental Death, Kulanada, Accident, KSRTC, Jeep, Pathanamthitta: Two died in Kulanada accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.