Competition | വായനപക്ഷാചരണം: ഡോക്യൂമെന്ററി മത്സരവുമായി പത്തനംതിട്ട പ്രസ്‌ ക്ലബ്

 
reading day competition
reading day competition


വായനവാരവുമായി ബന്ധപ്പെട്ടു സ്‌കൂളുകളില്‍ നടക്കുന്ന പരിപാടികളും വായനദിന സന്ദേശങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരിക്കണം 

പത്തനംതിട്ട: (KVARTHA) വായനപക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് പത്തനംതിട്ട പ്രസ്‌ക്ലബ് ലൈബ്രറി ആന്‍ഡ് മീഡിയ റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ഡോക്യൂമെന്ററി മത്സരം സംഘടിപ്പിക്കും. 

വായനവാരവുമായി ബന്ധപ്പെട്ടു സ്‌കൂളുകളില്‍ നടക്കുന്ന പരിപാടികളും വായനദിന സന്ദേശങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മികച്ച ഡോക്യൂമെന്ററിക്ക് സമ്മാനം നല്‍കും. പത്ത് മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യൂമെന്ററികളാണ് തയ്യാറാക്കേണ്ടത്. 

എന്‍ട്രികള്‍  പെന്‍ഡ്രൈവിലാക്കി ജൂലൈ 15നകം സെക്രട്ടറി, പ്രസ്‌ക്ലബ് ലൈബ്രറി ആന്‍ഡ് മീഡിയ റിസര്‍ച്ച് സെന്റര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കണം. ഡോക്യൂമെന്ററി തയാറാക്കിയ കുട്ടികളുടെ പേരുവിവരങ്ങള്‍ ഇതോടൊപ്പം ഉണ്ടാകണം. വിജയികള്‍ക്ക് കാഷ് അവാര്‍ഡുകള്‍ സമ്മാനിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9447359170.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia