Arrested | ഉത്തരം പറയാത്തതില്‍ പ്രകോപിതനായി; 8 വയസുകാരിയെ ചൂരല്‍ കൊണ്ട് അടിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍

 


പത്തനംതിട്ട: (www.kvartha.com) 8 വയസുള്ള പെണ്‍കുട്ടിയെ ചൂരല്‍ കൊണ്ട് അടിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. ആറന്മുള എരുമക്കാട് ഗുരുക്കന്‍കുന്നിലാണ് സംഭവം. ഗവ എല്‍ പി എസിലെ അധ്യാപകന്‍ ബിനുവിനെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. 

കുഞ്ഞിന്റെ കൈ വെളളയിലും കൈത്തണ്ടയിലും അടിയേറ്റന്ന പരാതിയുമായി അമ്മയാണ് പൊലീസിനെ സമീപിച്ചത്. തിങ്കളാഴ്ച (24.07.2023)യാണ് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ കുട്ടിയിടെ കൈയില്‍ അടിയേറ്റ പാടുകള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ജുവനൈല്‍ ആക്റ്റ് പ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്. 

നിര്‍ദേശിക്കപ്പെട്ട കണക്കുകള്‍, കുട്ടി ചെയ്യാതിരുന്നതാണ് അധ്യാപകനെ പ്രകോപിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. രണ്ട് കുട്ടികള്‍ മാത്രമുളള മൂന്നാം ക്ലാസില്‍ സംഭവദിവസം ഒരു കുട്ടിമാത്രമാണ് ഉണ്ടായിരുന്നത്. കസ്റ്റിഡിയിലെടുത്ത അധ്യാപകനെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം, വിഷയത്തില്‍ ഇടപെട്ട ബാലാവകാശ കമീഷന്‍, പൊലീസിനോട് വിശദീകരണം തേടി.

Arrested | ഉത്തരം പറയാത്തതില്‍ പ്രകോപിതനായി; 8 വയസുകാരിയെ ചൂരല്‍ കൊണ്ട് അടിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍


Keywords:  News, Kerala, Kerala-News, News-Malayalam, Pathanamthitta, Police, Booked, Teacher, Punished, Student, Pathanamthitta: Police arrested against teacher who assaulted third class student.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia