Pilgrim Died | പമ്പയില്‍ നിന്ന് മല കയറുന്നതിനിടെ തീര്‍ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു

 


പത്തനംതിട്ട: (KVARTHA) പമ്പയില്‍ നിന്ന് മല കയറുന്നതിനിടെ അയ്യപ്പ ഭക്തന്‍ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് സ്വദേശിയായ കുമാര്‍ (54) എന്ന തീര്‍ഥാടകനാണ് മരിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

അതേസമയം ശബരിമല നിലയ്ക്കലില്‍ മരിച്ചെന്ന് കരുതി സംസ്‌കരിച്ചയാള്‍ തിരിച്ചെത്തി. മഞ്ഞത്തോട് ആദിവാസി ഊരിലെ രാമന്‍ ബാബുവെന്ന് തെറ്റിദ്ധരിച്ചാണ് അജ്ഞാത മൃതദേഹം സംസ്‌കരിച്ചത്. എന്നാല്‍ രാമനെ കഴിഞ്ഞ ദിവസം കോന്നി കൊക്കാത്തോട് നിന്നും കണ്ടെത്തി.


Pilgrim Died | പമ്പയില്‍ നിന്ന് മല കയറുന്നതിനിടെ തീര്‍ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു



ഇതോടെ മറവ് ചെയ്ത മൃതദേഹം ആരുടേതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണിപ്പോള്‍ പൊലീസ്. മക്കള്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ് മരിച്ചത് രാമന്‍ ബാബുവെന്ന് കരുതി മൃതദേഹം മറവ് ചെയ്തതെന്നാണ് വിഷയത്തില്‍ പൊലീസിന്റെ വിശദീകരണം.

Keywords: News, Kerala, Kerala-News, Sabarimala-News, Pathanamthitta News, Pilgrim, Died, Climbing, Mountain, Pampa, Devotee, Obituary, Pathanamthitta: Pilgrim died while climbing the mountain from Pampa.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia