Arrested | 14 കാരിയെ തട്ടിയെടുത്ത് മുങ്ങുന്നതിനിടെ വാഹനം കേടായി വഴിയിലായി; പത്തനംതിട്ടയില്‍ 4 പേര്‍ പൊലീസ് പിടിയില്‍
Dec 9, 2023, 13:53 IST
പത്തനംതിട്ട: (KVARTHA) കൊടുമണ്ണില്‍ കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ നാല് പേര്‍ പൊലീസിന്റെ പിടിയിലായി. 14 കാരിയായ ഒമ്പതാം ക്ലാസുകാരിയുമായി പോകുന്നതിനെ വഴിക്കുവെച്ച് പ്രതികള്‍ സഞ്ചരിച്ച വാഹനം കേടാവുകയും പൊലീസിന്റെ പിടിയിലാവുകയുമായിരുന്നു. അരുണ്‍, ബിജു, അജി ശശി, അഭിഷിക് എന്നിവരാണ് പിടിയിലായത്.
പൊലീസ് പറയുന്നത്: പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി അടുപ്പമുള്ള ആളാണ്. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ നിന്നാണ് നാലാംഗ സംഘം 14 കാരിയെ തട്ടിക്കൊണ്ടുപോയത്. കാലൊടിഞ്ഞു കിടക്കുന്ന പെണ്‍കുട്ടിയുടെ അച്ഛനെ കാണാനെന്ന് പറഞ്ഞാണ് കാമുകനും സംഘവും രാത്രിയില്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് ഒരു ഓടോ റിക്ഷയില്‍ പെണ്‍കുട്ടിയുമായി പോവുകയായിരുന്നു.
ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിപ്രകാരം അന്വേഷണം തുടങ്ങിയ പൊലീസ് വഴിയരികില്‍ ഓടോ റിക്ഷ കണ്ട് നടത്തിയ പരിശോധനയിലാണ് നാലുപേര്‍ പിടിയിലായത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.