Food Poisoning | ഭക്ഷ്യവിഷബാധ: സ്കൂളില്‍ നിന്ന് ചികന്‍ ബിരിയാണി കഴിച്ച 13 വിദ്യാര്‍ഥികളും അധ്യാപികയും ചികിത്സയില്‍
Jan 8, 2023, 17:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com) ചന്ദനപ്പള്ളി റോസ് ഡെയ്ല്‍ സ്കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. സ്കൂള്‍ വാര്‍ഷികത്തോട് അനുബന്ധിച്ച് നല്കിയ ചികന്‍ ബിരിയാണി കഴിച്ച 13 വിദ്യാര്‍ഥികളും അധ്യാപികയും ആശുപത്രിയില്‍ ചികിത്സ തേടി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാര്‍ഷികാഘോഷം നടന്നത്. കൊടുവള്ളിയിലെ ഒരു ഹോടെലില്‍ നിന്നാണ് ബിരിയാണി എത്തിച്ചത്. ഭക്ഷണം കഴിച്ച ദിവസം ആര്‍ക്കും പ്രശ്നമുണ്ടായിരുന്നില്ല. പിറ്റേ ദിവസം മുതലാണ് കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതെന്നാണ് വിവരം.
പത്തനംതിട്ടയിലെ മൂന്നു ആശുപത്രികളിലായാണ് കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, രാവിലെ 11ന് എത്തിച്ച ബിരിയാണി വിതരണം ചെയ്തത് വൈകിട്ട് ആറിനെന്ന് ഹോടെലുടമ പറഞ്ഞു.
Keywords: News,Kerala,State,Food,hospital,Treatment,Top-Headlines,Trending,Children, school,Teacher,Students, Pathanamthitta: Food poisoning at Chandanapally Rosedale School
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

