Child Died | സ്‌കൂളില്‍ കളിക്കുന്നതിനിടെ വീണ് പരുക്കേറ്റ കുട്ടിക്ക് ദാരുണാന്ത്യം, അസ്വാഭാവിക മരണത്തിന് പൊലീസ് കേസ്
Feb 2, 2024, 11:00 IST
പത്തനംതിട്ട: (KVARTHA) സ്‌കൂളില്‍ കളിക്കുന്നതിനിടെ വീണ് പരുക്കേറ്റ് ആശുപത്രിയിലായിരുന്ന അഞ്ചരവയസുകാരന്‍ മരിച്ചു. റാന്നിയിലെ പ്ലാങ്കമണ്‍ ഗവ: എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥി ആരോണ്‍ വി വര്‍ഗീസാണ് മരിച്ചത്. വ്യാഴാഴ്ച (01.02.2024) വൈകിട്ടാണ് സ്‌കൂളില്‍ വീണ് ആരോണിന് പരുക്ക് പറ്റിയത്.
ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. സ്‌കൂളില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്ന സമയത്ത് വീണതിനെ തുടര്‍ന്ന് ആരോണിന്റെ വലതുകൈമുട്ടിന്റെ ഭാഗത്ത് വേദനയുണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് റാന്നി പൊലീസ് കേസെടുത്തു.
വീട്ടിലെത്തിയിട്ടും വേദന കുറയാത്തതിനെ തുടര്‍ന്ന് അമ്മയും അയല്‍വാസിയായ സ്ത്രീയും കുഞ്ഞിനെയും കൊണ്ട് റാന്നി അങ്ങാടിയിലുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ വെച്ച് കുഞ്ഞിന് ശാരീരിക അസ്വസ്ഥതകള്‍ വര്‍ധിക്കുകയും കൂടുതല്‍ ചികിത്സക്കായി കോഴഞ്ചേരി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തുവെന്നും അവിടെ വെച്ച് ഏകദശം 10 മണിയോടെയാണ് കുഞ്ഞിന്റെ മരണം ഡോക്ടര്‍ സ്ഥിരീകരിച്ചതെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.
Keywords: News, Kerala, Kerala-News, Accident-News, Regional-News, Pathanamthitta News, Five and Half Year Old, Boy, Died, Falling, Playing, School, Injured, Hospital, Pathanamthitta: Five and half year old boy died after falling while playing at school.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.