Booked | 'കുഞ്ഞിനുനേരെ മാരകായുധമെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചു'; ശിശുക്ഷേമ സമിതി അംഗത്തിനെതിരെ വധശ്രമത്തിന് കേസ്
Mar 7, 2024, 10:49 IST
പത്തനംതിട്ട: (KVARTHA) പിഞ്ചുകുഞ്ഞിനെ വധിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) അംഗത്തിനെതിരെ പൊലീസ് കേസെടുത്തു. സി പി എം മലയാലപ്പുഴ ലോകല്‍ കമിറ്റി അംഗത്തിന്റെ ഭാര്യയുടെ പരാതിയില്‍ അഭിഭാഷകയായ എസ് കാര്‍ത്തികയെ നാലാം പ്രതിയാക്കി മലയാലപ്പുഴ പൊലീസാണ് കേസെടുത്തത്. കാര്‍ത്തികയുടെ ഭര്‍ത്താവും സി പി എം തുമ്പമണ്‍ ടൗണ്‍ തെക്ക് ബ്രാഞ്ച് സെക്രടറിയുമായ അര്‍ജുന്‍ ദാസ്, സഹോദരന്‍ അരുണ്‍ ദാസ്, ഭാര്യ സലീഷ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
അതേസമയം പരാതിക്കാരിയുടെ ഭര്‍ത്താവിനെതിരെ കേസ് കൊടുത്തതിന്റെ വിരോധം തീര്‍ക്കാനാണ് തനിക്കെതിരെ വ്യാജ പരാതി നല്‍കിയിരിക്കുന്നതെന്ന് കാര്‍ത്തിക പറഞ്ഞു. എന്നാല്‍ കാര്‍ത്തികയുടെ സിഡബ്ല്യുസി അംഗത്വം നഷ്ടപ്പെടാതിരിക്കാന്‍ പൊലീസ് മനഃപ്പൂര്‍വം ജുവനൈല്‍ ജസ്റ്റിസ് ആക്ട് ചുമത്തിയില്ലെന്നും ആക്ഷേപമുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: അര്‍ജുന്‍ ദാസിന്റെ മലയാലപ്പുഴയിലെ ഭൂമിയിലെ പാറ ഖനനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ലോകല്‍ കമിറ്റി അംഗങ്ങള്‍ അടക്കമുള്ള പ്രദേശവാസികള്‍ സംഘര്‍ഷത്തില്‍ ഉള്‍പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം.
പരാതിക്കാരിയുടെ ഭൂമിയില്‍നിന്ന് അര്‍ജുന്‍ ദാസ് അനധികൃതമായി മണ്ണും പാറയും നീക്കം ചെയ്യുന്നത് പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച വിവരം പൊലീസിന് നല്‍കിയത് പരാതിക്കാരിയാണെന്ന് തെറ്റിദ്ധരിച്ചാണ് അവരുടെ വീട്ടിലെത്തിയ പ്രതികള്‍ ജാതിപേര് വിളിച്ച് ആക്ഷേപിക്കുകയും ആറ് വയസുകാരനുനേരെ മാരകായുധമെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത്.
കുട്ടിയെ ആക്രമിച്ചതിന് പിന്നാലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രതികളുടെ വീടിന് പൊലീസ് കാവല്‍ ഏര്‍പെടുത്തിയിരുന്നു. എന്നാല്‍ പ്രതികളുടെ വീടിനുനേരെ കല്ലെറിഞ്ഞെന്ന പരാതിയില്‍ സി പി എം ലോകല്‍ കമിറ്റി അംഗങ്ങള്‍ ഉള്‍പെടെ പ്രദേശവാസികളായ 20 പേര്‍ക്കെതിരെ കേസുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഈ വിഷയത്തില്‍ ഇരുവിഭാഗവും തമ്മില്‍ ഇതിന് മുന്‍പത്തെ ദിവസങ്ങളിലും സംഘര്‍ഷം ഉണ്ടായിരുന്നു. അന്വേഷണ കമീഷനെ നിയോഗിച്ചിട്ടും തര്‍ക്കം തീര്‍ക്കാനാകാതെ വന്നതോടെ പാര്‍ടിയും പ്രതിസന്ധിയിലായിരുന്നു.
Keywords: News, Kerala, Kerala-News, Malayalam-News, Pathanamthitta News, Child Welfare Committee, Member, Implicated, Murder Attempt, Case, Amidst Political Dispute, Booked, Police, Pathanamthitta: Child Welfare Committee Member Implicated in Murder Attempt Case Amidst Political Dispute.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.