പത്തനംതിട്ട കാനറ ബാങ്കിലെ 8 കോടിയുടെ തട്ടിപ്പ് കേസ്: ഒളിവിലായിരുന്ന പ്രതി 3 മാസത്തിന് ശേഷം പിടിയില്‍
                                                 May 17, 2021, 08:42 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 പത്തനംതിട്ട: (www.kvartha.com 17.05.2021) പത്തനംതിട്ട കാനറ ബാങ്ക് തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രതി 3 മാസത്തിന് ശേഷം പിടിയില്‍. 8 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതി വിജീഷ് വര്‍ഗീസാണ് ബെംഗളുരുവില്‍ നിന്ന് പിടിയിലായത്. തട്ടിപ്പ് നടന്ന ബാങ്കിലെ ക്ലര്കായിരുന്നു പത്താനപുരം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ്.  
 
 
  14 മാസം കൊണ്ട് 191 ഇടപാടുകാരും അകൗന്ഡില് നിന്ന് 8,13,64,539 രൂപ കൈക്കലാക്കി എന്നാണ് ബാങ്കിന്റെ ഓഡിറ്റ് റിപോര്‍ടില്‍ കണ്ടെത്തിയത്. ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തില്‍ ജീവനക്കാരന് നടത്തിയ തട്ടിപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തടയാന്‍ കഴിഞ്ഞില്ലെന്നും കണ്ടെത്തി. റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ മാനേജര്‍, അസി. മാനേജര്‍ എന്നിവരടക്കം 5ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ബാങ്കിലെ നിക്ഷേപകരുടെ പാസ്വേര്ഡ് ദുരുപയോഗം ചെയ്താണ് പ്രതി പണം തട്ടിയെടുത്തിരുന്നത്.  
  തട്ടിപ്പ് വിവരങ്ങള്‍ ഫെബ്രുവരി മാസത്തില്‍ പുറത്ത് വന്നതോടെയാണ് ഭാര്യയും രണ്ട് മക്കളുമായി പ്രതി ഒളിവില്‍ പോയത്. ബാങ്കിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മൂന്ന് മാസമായി ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും തെളിവൊന്നും ലഭിക്കാതിരുന്നത് അന്വേഷണത്തെ വലച്ചു. വീജീഷിന്റെയും ഭാര്യയുടെ മൊബൈല്‍ ഫോണും സ്വിച് ഓഫ് ആയിരുന്നതും അന്വേഷണത്തിന് തിരിച്ചടി ആയിരുന്നു. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
