Road Accident | നിലയ്ക്കലില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് 13 പേര്‍ക്ക് പരുക്ക്; 2 പേരുടെ നില ഗുരുതരം

 


പത്തനംതിട്ട: (KVARTHA) നിലയ്ക്കലില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് 13 തീര്‍ഥാടകര്‍ക്ക് പരുക്കേറ്റു. ശബരിമല ദര്‍ശനം കഴിഞ്ഞ തീര്‍ഥാടകരുമായി നിലയ്ക്കല്‍ പാര്‍കിംഗ് മൈതാനത്തിന്‍ നിന്ന് ഇറങ്ങിവന്ന മിനി ബസാണ് നിയന്ത്രണം വിട്ട് സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞത്.

അപകടത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ക്കാണ് പരുക്കേറ്റത്. തിങ്കളാഴ്ച (25.12.2023) രാവിലെ നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. പരുക്കേറ്റവരെ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം.

Road Accident | നിലയ്ക്കലില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് 13 പേര്‍ക്ക് പരുക്ക്; 2 പേരുടെ നില ഗുരുതരം



Keywords: News, Kerala, Kerala-News, Accident-News, Regional-News, Pathanamthitta News, Accident, Road, Injured, Sabarimala, 13 Pilgrims, Nilakkal News, Road Accident, Local News, Pathanamthitta: 13 Sabarimala pilgrims injured in Nilakkal road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia