Passing out parade | ഏഴിമല നാവിക അകാദമിയില്‍ കാഡറ്റുകളുടെ പാസിങ്ങ് ഔട് പരേഡ് 19 ന്

 


കണ്ണൂര്‍: (www.kvartha.com) ഏഴിമല ഇന്‍ഡ്യന്‍ നേവല്‍ അകാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകളുടെ പാസിംഗ് ഔട് പരേഡ് ശനിയാഴ്ച അകാദമിയില്‍ നടക്കുമെന്ന് പ്രിന്‍സിപല്‍ ഡയറക്ടര്‍ ഓഫ് ട്രെയിനിംഗ്  കമഡോര്‍ അമിതാഭ് മുഖര്‍ജി. അകാദമിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Passing out parade | ഏഴിമല നാവിക അകാദമിയില്‍ കാഡറ്റുകളുടെ പാസിങ്ങ് ഔട് പരേഡ് 19 ന്

258 കാഡറ്റുകള്‍ പരേഡില്‍ പങ്കെടുക്കും. ശ്രീലങ്ക, ബംഗ്ലാദേശ്, മഡഗാസ്‌കര്‍, മൗറീഷ്യസ്, മ്യാന്‍മര്‍, സീഷെല്‍സ്, ടാന്‍സാനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 16 പേരും 37 വനിത കേഡറ്റുകളും പരേഡിന്റെ ഭാഗമാകും. ഡിസംബര്‍ നാല് മുതല്‍ ഒമ്പതു വരെ അഡ്മിറല്‍ കപിനായുള്ള പായ് വഞ്ചിയോട്ട മത്സരം നടക്കുമെന്നും അദ്ദേഹം അറിയിച്ചു. 27 രാജ്യങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും.

Keywords: Passing out parade of cadets at Ezhimala Naval Academy on 19, Kannur, News, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia