തിരുവനന്തപുരം: (www.kvartha.com 24.09.2021) സംസ്ഥാനത്ത് പാസെൻജെർ ട്രെയിന്‍ സെർവീസുകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങി റെയില്‍വേ. നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകളും കോളജുകളും തുറക്കുന്ന സാഹചര്യം പരിഗണിച്ചാണ് റെയില്‍വേ പാസെൻജെർ ട്രെയിനുകളുടെ സെർവീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് പാസെൻജെർ ട്രെയിന്‍ സെർവീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സംസ്ഥാന സര്‍കാറിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും സെർവീസുകള്‍ ആരംഭിക്കുക എന്നാണ് റെയില്‍വേ അറിയിച്ചത്.
റെയില്‍വേയുടെ തീരുമാനത്തില്‍ അനുകൂല നിലപാട് തന്നെയാണ് സംസ്ഥാന സര്‍കാരും സ്വീകരിച്ചിട്ടുള്ളത്. പാസെൻജെർ ട്രെയിനുകള്‍ വീണ്ടും തുടങ്ങാനുളള തീരുമാനം ഔദ്യോഗികമായി നിലവില്‍ വന്നാല്‍ എക്‌സ്പ്രസ് നിരക്കാവാനാണ് സാധ്യതയെന്നും വിവരമുണ്ട്. ബുധാനാഴ്ച സംസ്ഥാന സര്‍കാറും റെയില്‍വേയും ചേര്‍ന്നുള്ള സംയുക്തയോഗത്തില്‍ പാസെൻജെർ ട്രെയിനുകളുടെ നിരക്കുകള്‍ ഉള്‍പ്പെടെയുള്ള വിഷയത്തില്‍ തീരുമാനം ഉണ്ടാകും. റെയില്‍വേ മന്ത്രി വി അബ്ദുറഹിമാനോടൊപ്പം ദക്ഷിണ റെയില്‍വേ ജനറല്‍ മാനജരും യോഗത്തില്‍ പങ്കെടുക്കും എന്നാണ് റിപോര്‍ടുകള്‍.
എകസ്പ്രസ് ട്രെയിനുകളിലെ ജനറല്‍ കോചുകളില്‍ പോലും റിസര്‍വേഷനില്‍ മാത്രം യാത്ര അനുവദിക്കുന്ന തീരുമാനവും മാറിയേക്കുമെന്ന് സൂചനയുണ്ട്. പാസെൻജെർ ട്രെയിനുകളെ മാത്രം ആശ്രയിച്ച് യാത്ര പോകുന്ന ആയിരക്കണക്കിന് യാത്രക്കാരുള്ള സംസ്ഥാനത്തിന് പ്രതീക്ഷ നല്‍കുന്നതാണ് റെയില്‍വേയുടെ പുതിയ നീക്കം.
Keywords: Kerala, Thiruvananthapuram, News, Train, Passenger, Travel, School, Railway, Passenger train services to resume in Kerala. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.