Accidental Death | ബസ് യാത്രയ്ക്കിടെ അടയ്ക്കാത്ത വാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ യാത്രക്കാരന്‍ മരിച്ചു

 


പാലക്കാട്: (www.kvartha.com) ആലത്തൂരില്‍ ബസ് ഹമ്പ് ചാടുന്നതിടെ അടയ്ക്കാത്ത വാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ യാത്രക്കാരന്‍ മരിച്ചു. എരിമയൂര്‍ ചുള്ളിമട തേക്കാനത്ത് വീട്ടില്‍ ടിപി ജോണ്‍സനാണ് (54) മരിച്ചത്. 

ദേശീയ പാതയുടെ സര്‍വീസ് റോഡില്‍ എരിമയൂര്‍ ഗവ. എച് എസ് എസിന് സമീപത്തായിരുന്നു അപകടം. കണ്ണനൂരില്‍ സ്വകാര്യ സ്റ്റീല്‍ ഫര്‍ണിചര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജോണ്‍സന്‍. എരിമയൂര്‍ മേല്‍പ്പാലത്തിന് താഴെയുള്ള ബസ് സ്റ്റോപില്‍ നിന്നാണ് ജോണ്‍സന്‍ ജോലിക്കു പോകാനായി ബസില്‍ കയറിയത്.

Accidental Death | ബസ് യാത്രയ്ക്കിടെ അടയ്ക്കാത്ത വാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ യാത്രക്കാരന്‍ മരിച്ചു

ബസ് സ്റ്റോപില്‍ നിന്ന് 200 മീറ്റര്‍ മുന്നിലുള്ള ഹമ്പ് ചാടുമ്പോള്‍ ആടിയുലഞ്ഞ ബസില്‍ പിന്നിലെ ചവിട്ടുപടിക്ക് സമീപം നിന്നിരുന്ന ജോണ്‍സന്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ബസിന്റെ വാതില്‍ തുറന്ന് കെട്ടിവെച്ചിരിക്കുകയായിരുന്നു. ഉടന്‍തന്നെ ആലത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലക്കേറ്റ പരുക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തില്‍ ചിരിത്സയിലിരിക്കെ ഉച്ചകഴിഞ്ഞ് പന്ത്രണ്ടേ മുക്കാലോടെ ജോണ്‍സന്‍ മരിച്ചു.

Keywords: Passenger died after falling out of an unlocked door during a bus ride, Palakkad, News, Local News, Accidental Death, Injured, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia