പാസ്‌പോര്‍ട്ടില്‍ കൃത്രിമം: പഞ്ചാബ് സ്വദേശി അറസ്റ്റില്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 15.05.2014) പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാട്ടിയ കേസില്‍ മലേഷ്യയില്‍ നിന്നുമെത്തിയ പഞ്ചാബ് സ്വദേശി അറസ്റ്റില്‍.  നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗമാണ് ഇയാളെ പിടികൂടിയത്. പഞ്ചാബ് ലുധിയാന സ്വദേശി ബെക്കാറാമാണ് അറസ്റ്റിലായത്.

ബെക്കാറാമിനോട് സാദൃശ്യമുള്ള ഹരിയാന സ്വദേശി വിന്റു എന്നയാളുടെ പാസ് പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മലേഷ്യയില്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ  ഉടമയുമായി   പിണങ്ങിയ ബെക്കാറാമിന്റെ  പാസ് പോര്‍ട്ട് ഉടമ പിടിച്ചു വെക്കുകയായിരുന്നു.
പാസ്‌പോര്‍ട്ടില്‍ കൃത്രിമം: പഞ്ചാബ് സ്വദേശി അറസ്റ്റില്‍

ഇതേ തുടര്‍ന്ന് നാട്ടിലേക്ക് വരാന്‍ കഴിയാത്ത ബെക്കാറാം സുഹൃത്തിന്റെ പാസ്‌പോര്‍ട്ട്
ഉപയോഗിച്ച് യാത്ര ചെയ്യുകയായിരുന്നു. ഇയാളെ ക്രൈം ഡിറ്റാച്ച്‌മെന്റിനു കൈമാറി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ദേര്‍ളക്കട്ട കണ്ണീരില്‍ കുതിര്‍ന്നു; മൈസൂര്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് യാത്രാമൊഴി

Keywords:  Passenger arrested at Nedumbassery airport, Punjab, Kochi, Passport, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia