പാര്‍ടി സന്ദീപിന്റെ കുടുംബത്തിനൊപ്പം; ഭാര്യയ്ക്ക് ജോലി ഉറപ്പാക്കും; കൊലയ്ക്ക് പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉണ്ടെന്ന ബി ജെ പിയുടെ വാദം നട്ടാല്‍ കുരുക്കാത്ത നുണയാണെന്നും കോടിയേരി
Dec 5, 2021, 19:12 IST
ADVERTISEMENT
തിരുവല്ല: (www.kvartha.com 05.12.2021) തിരുവല്ലയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ സന്ദീപിന്റെ കുടുംബത്തിനൊപ്പം പാര്‍ടി ഉണ്ടാവുമെന്ന് സംസ്ഥാന സെക്രടെറി കോടിയേരി ബാലകൃഷ്ണന്‍. സന്ദീപിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സന്ദീപിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും സിപിഎം ഏറ്റെടുക്കുമെന്ന് പറഞ്ഞ കോടിയേരി ഭാര്യയ്ക്ക് സുരക്ഷിതമായ ജോലി ഏര്‍പെടുത്താനുള്ള ചുമതല പത്തനംതിട്ട ജില്ലാ കമിറ്റി ഏറ്റെടുക്കുമെന്നും അറിയിച്ചു. സാമ്പത്തിക സഹായവും പാര്‍ടി നല്‍കും. കുട്ടികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നിടത്തോളം കാലം പഠിക്കാനുള്ള എല്ലാ പിന്തുണയും പാര്‍ടി നല്‍കുമെന്നും കോടിയേരി പറഞ്ഞു.
കോടിയേരിക്കൊപ്പം ഭാര്യ വിനോദിനി, മന്ത്രി സജി ചെറിയാന്‍, ജില്ലാ നേതാക്കള്‍ എന്നിവരും ഉണ്ടായിരുന്നു. സന്ദീപിന്റെ ഭാര്യ, അച്ഛന്‍, അമ്മ എന്നിവരുമായി സംസാരിച്ച കോടിയേരി പാര്‍ടിയുടെ പിന്തുണ ഉറപ്പ് നല്‍കി.
ബിജെപി - ആര്‍ എസ് എസ് നേതൃത്വം ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് സന്ദീപിന്റേതെന്ന് കോടിയേരി ആരോപിച്ചു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ആളുകളെ കണ്ടെത്തണമെന്നും നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. അക്രമികള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തും.

അക്രമികളെ പൊതുജനം ഒറ്റപ്പെടുത്തണം. പ്രവര്‍ത്തകരെ കൊന്നുതള്ളി സിപിഎമിനെ ഇല്ലാതാക്കാമെന്ന് ആര്‍എസ്എസ്-ബിജെപി കരുതേണ്ട. ആക്രമ പാതയില്‍ നിന്ന് ആര്‍എസ്എസ് പിന്തിരിയണം. സമാധാനപാതയിലാണ് സിപിഎം. സമാധാന നിലപാട് ഞങ്ങളുടെ ദൗര്‍ബല്യമായി കാണേണ്ടതില്ലെന്നും കോടിയേരി വിശദീകരിച്ചു.
സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമാണ്. എന്നാല്‍ ബിജെപി അങ്ങനെയല്ല അവകാശപ്പെടുന്നത്. കൊലയ്ക്ക് പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉണ്ടെന്ന നട്ടാല്‍ കുരുക്കാത്ത നുണയാണ് ബിജെപി-ആര്‍എസ്എസ് പറയുന്നത്. അല്ലെങ്കിലും ഏതെങ്കിലും കൊലപാതകം ബിജെപി ഏറ്റെടുത്തിട്ടുണ്ടോ എന്നും കോടിയേരി ചോദിച്ചു.

Keywords: Party is with Sandeep’s family, Kodiyeri urges RSS to withdraw from violence, Pathanamthitta, News, Family, Visit, Protection, Kodiyeri Balakrishnan, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.