Kannur Airport | കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ 3 മലയാളി എംപിമാര്‍ ഉള്‍പെടെയുളള പാര്‍ലമെന്റ് സമിതികളെത്തും
Sep 7, 2023, 11:39 IST
മട്ടന്നൂര്‍: (www.kvartha.com) സാമ്പത്തിക പ്രതിസന്ധിയിലും കേന്ദ്ര അവഗണനയാലും നട്ടം തിരിയുന്ന കണ്ണൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തിന് പുത്തന്‍ പ്രതീക്ഷയായി പാര്‍ലമെന്റ് സമിതികളുടെ സന്ദര്‍ശനം. വിമാനത്താവളത്തിന്റെ നിലവിലെ സ്ഥിതി പഠിക്കാന്‍ രണ്ട് പാര്‍ലമെന്ററി സമിതികള്‍ വ്യാഴാഴ്ച (07.09.2023) ഉച്ചയോടെ വിമാനത്താവളത്തിലെത്തും.
വ്യോമയാനം, ടൂറിസം എന്നിവയുടെ ചുമതലയുളള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമിറ്റി അംഗങ്ങളാണ് വ്യാഴാഴ്ച മട്ടന്നൂരിലെ വിമാനത്താവളത്തിലെത്തുന്നത്. കേരളത്തില്‍ നിന്നുളള എംപിമാരായ കെ മുരളീധരന്‍, ആന്റോ ആന്റണി, എ എ റഹീം എന്നിവര്‍ സിവില്‍ ഏവിയേഷന്‍, ടൂറിസം സമിതികളില്‍ അംഗങ്ങളാണ്.
ഇന്‍ഡ്യന്‍ വിമാനകംപനികളുടെ കൂടുതല്‍ സര്‍വീസുകള്‍, പോയന്റ് ഓഫ് കോള്‍ പദവി ലഭിക്കാത്ത സാഹചര്യത്തില്‍ ഗോവയിലെ മനോഹര്‍ വിമാനത്താവളത്തിന് നല്‍കിയ മാതൃകയില്‍ വിദേശവിമാനങ്ങള്‍ക്ക് സര്‍വീസിന് അനുമതി നല്‍കണമെന്നാണ് കിയാലിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇതു വിമാനത്താവളം സന്ദര്‍ശിക്കുന്ന പാര്‍ലമെന്റ് സമിതിക്ക് മുന്‍പില്‍ അവതരിപ്പിക്കുമെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു. വടക്കെ മലബാറിന്റെ വിനോദ സഞ്ചാര സാധ്യതകൂടി കണക്കിലെടുത്ത് സര്‍വീസുകള്‍ അനുവദിക്കാന്‍ ഇടപെടണമെന്നും കമിറ്റിയോട് കിയാല്‍ ആവശ്യപ്പെടും.
തിരുവനന്തപുരത്തു നിന്നുളള ഇന്‍ഡിഗോ വിമാനത്തില്‍ ഉച്ചയ്ക്ക് 12.55ന് കണ്ണൂരിലെത്തുന്ന സമിതി അംഗങ്ങള്‍ മൂന്നരവരെ വിമാനത്താവളത്തില്‍ ചെലവഴിക്കും. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാനായി സംഘം പിന്നീട് ബേക്കലിലേക്ക് പോകും. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വളര്‍ച്ചാസാധ്യതകള്‍ കോവിഡിന് മുന്‍പ് വളര്‍ച്ചയിലുണ്ടായ കുതിപ്പ് എന്നിവയെല്ലാം ഉള്‍പെടുത്തിയുളള വിശദമായ റിപോര്‍ട് കിയാല്‍ അധികൃതര്‍ പാര്‍ലമെന്റ് സമിതിക്കു മുന്‍പില്‍ അവതരിപ്പിക്കും.
സമിതിയെ സ്വീകരിക്കാന്‍ വ്യോമയാന മന്ത്രാലയം ജോയന്റെ് സെക്രടറി റുബീന അലി, എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബുധനാഴ്ച (06.09.2023) തന്നെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. ഇവരും യോഗത്തില്‍ പങ്കെടുക്കും.
Keywords: News, Kerala, Kerala-News, Kannur, Kannur-News, Business-News, Mattannur News, Kannur News, KIAL, Airport, Parliamentary Committees, MP, Parliamentary committees will come to assess the functioning of Kannur airport.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.