Parliamentary Committee | കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തൃപ്തികരം, കേന്ദ്രസര്‍കാരിന് അനുകൂല റിപോര്‍ട് നല്‍കുമെന്ന് പാര്‍ലമെന്ററി സമിതി ചെയര്‍മാന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മികച്ചനിലവാരത്തിലുളളതാണെന്നും തൃപ്തികരമാണെന്നും അതിനാല്‍ 'പോയിന്റ് ഓഫ് കോള്‍' പദവി നല്‍കുന്നതിനായി കേന്ദ്രസര്‍കാരിനോട് ശിപാര്‍ശ ചെയ്യുമെന്ന് പാര്‍ലമെന്ററി സമിതി ചെയര്‍മാന്‍ വിജയ് സായ് റെഡ്ഡി അഭിപ്രായപ്പെട്ടു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ സൗകര്യങ്ങളില്‍ പൂര്‍ണതൃപ്തിയെന്നും വിമാനത്താവളത്തിന്റെ മാതൃക പ്രശംസനീയമെന്നും മട്ടന്നൂരില്‍ വിമാനത്താവളം സന്ദര്‍ശിച്ചശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
Aster mims 04/11/2022

രാജ്യത്തെ മറ്റ് വിമാനത്താവളങ്ങള്‍ക്ക് കണ്ണൂരിനെ മാതൃകയാക്കാവുന്നതാണെന്നും കണ്ണൂരിന് അനുകൂലമായ റിപോര്‍ട് സമര്‍പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമിതി അംഗങ്ങളായ കെ മുരളീധരന്‍ എ എ റഹീം തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. 

വിദേശവിമാന സര്‍വീസിന് അനുമതി കേന്ദ്ര വ്യോമയാന  അനുമതി ലഭിക്കാതെ കടുത്ത പ്രതിസന്ധി നേരിടുകയാണ് കണ്ണൂര്‍ വിമാനത്താവളം. സംസ്ഥാന സര്‍കാര്‍ സഹായത്തോടെയാണ് ഇപ്പോള്‍ മുന്‍പോട്ട് പോകുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കണ്ണൂര്‍ എയര്‍പോര്‍ടിന് 15 കോടി അനുവദിച്ചാണ് സംസ്ഥാന സര്‍കാര്‍ ആശ്വാസമേകിയത്. ഗതാഗത വകുപ്പ് വഴിയാണ് കിയാലിന് സര്‍കാര്‍ ധനസഹായം മട്ടന്നൂര്‍ ഫെഡറല്‍ ബാങ്ക് ശാഖ വഴി നല്‍കിയത്.

Parliamentary Committee | കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തൃപ്തികരം, കേന്ദ്രസര്‍കാരിന് അനുകൂല റിപോര്‍ട് നല്‍കുമെന്ന് പാര്‍ലമെന്ററി സമിതി ചെയര്‍മാന്‍


Keywords: News, Kerala, Kerala-News, Kannur-News, Business-News, Kannur News, Airport, Parliamentary Committee, Satisfied, Facilities, Parliamentary committee fully satisfied Kannur airport functionality.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script