Probe | പരിയാരത്ത് വീട് കുത്തി തുറന്ന് മോഷണം നടത്തിയെന്ന പരാതിയില്‍ മുന്‍കാല പ്രതികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം
Oct 21, 2023, 22:17 IST
കണ്ണൂര്‍: (KVARTHA) പരിയാരം ചിതപിലെ പൊയിലില്‍ വീടു കുത്തി തുറന്ന് നടന്ന മോഷണ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജി മാക്കി. നേരത്തെ ക്രിമിനല്‍ കേസില്‍ ഉള്‍പെട്ടിരിക്കുന്ന ചിലരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തി വരുന്നത്.
കഴിഞ്ഞ ദിവസം റൂറല്‍ പൊലീസ് മേധാവി ഹേമലത അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പയ്യന്നൂര്‍ ഡി വൈ എസ് പി കെഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഒരു സംഘത്തെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
സിസിടിവി ദൃശ്യങ്ങളുടെ പരിശോധന ആരംഭിച്ചിട്ടുണ്ടെങ്കിലും മോഷ്ടാക്കളിലേക്ക് നയിക്കുന്ന വിധത്തിലുള്ള തുമ്പുകളൊന്നും ഇതേവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. മോഷ്ടാക്കള്‍ പൊലീസിനേക്കാള്‍ മികച്ച രീതിയില്‍ അതിവിദഗ്ധമായി ഓപറേഷന്‍ നടത്തുന്നതാണ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
വിരലടയാളം, സിസിടിവി, മൊബൈല്‍ ടവര്‍ ലൊകേഷന്‍ ഇവയൊക്കെയാണ് പൊലീസ് മോഷ്ടാക്കളെ കണ്ടെത്താനായി ആശ്രയിക്കുന്നത്.
വിരലടയാളം പതിയാതിരിക്കാന്‍ കയ്യുറകള്‍ ധരിക്കുന്നതും സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പെടെ ഇളക്കിക്കൊണ്ടുപോകുന്നതും മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്തതും മുഖംമൂടി ധരിക്കുന്നതും മോഷ്ടാക്കളിലേക്ക് എത്തിച്ചേരാനുള്ള വഴികള്‍ അടക്കുകയാണെന്ന അഭിപ്രായം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്.
മോഷണം സംബന്ധിച്ച് കഴിഞ്ഞ ദിവസം കെപിസിസി മെമ്പര്‍ വിപി അബ്ദുര്‍ റശീദ് ഡിജിപിയെ നേരില്‍ കണ്ട് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉത്തരമേഖലാ ഐജിയോട് ഡിജിപി ഫോണിലൂടെ ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അന്വേഷണം ശരിയായ ദിശയിലാണെന്നും മോഷ്ടാക്കളെ പിടിക്കുക തന്നെ ചെയ്യുമെന്നും ഡി വൈ എസ് പി പ്രേമചന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ സിപിഎം ജില്ലാ കമിറ്റി ഉള്‍പെടെ അന്വേഷണം ശക്തിപ്പെടുത്താനും പ്രതികളെ പിടികൂടാനും സര്‍കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എംവി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എയും ഇതേ ആവശ്യം പൊലീസ് മേധാവിയോട് ഉന്നയിച്ചിട്ടുണ്ട്.

Keywords: Pariyaram: Police investigation is focusing on previous accused in case of house breaking and theft, Kannur, News, Police Investigation, Theft Case, Accused, CCTV, CPM, Complaint, Kerala News.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.