SWISS-TOWER 24/07/2023

Arrested | നിരവധി മോഷണക്കേസുകളിലെ പ്രതിയായ മലപ്പുറം സ്വദേശിയെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) നിരവധി മോഷണക്കേസുകളിലെ പ്രതിയായ മധ്യവയസ്‌കനെ പരിയാരം പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം ജില്ലക്കാരനായ മുജീബ് റഹ്മാനെയാണ് (50) പരിയാരം പൊലീസ് പിടികൂടിയത്. 

പൊലീസ് പറയുന്നത്: കഴിഞ്ഞ ഏപ്രിലില്‍ ചെറുതാഴം ഭാസ്‌കരന്‍ പീടികയിലെ ആക്രികടയില്‍ നിന്ന് 70000/- രൂപയുടെ പിച്ചളസാധനങ്ങള്‍ കവര്‍ച ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ കവര്‍ചയ്ക്കുശേഷം കൊണ്ടോട്ടിയിലെ മറ്റൊരു കവര്‍ചാകേസില്‍ പൊലീസ് പിടികൂടിയപ്പോഴാണ് കണ്ണൂര്‍ ജില്ലയിലെ മോഷണകേസിനെ കുറിച്ച് തുമ്പ് ലഭിച്ചത്. 

കൂത്തുപറമ്പിലെ പ്രതിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുളള ഗുഡ്സ് ഓടോറിക്ഷയില്‍ കയറ്റിയാണ് മോഷണ വസ്തുക്കള്‍ കൊണ്ടു പോയത്. സംസ്ഥാനത്താകമാനമായി 56 കേസുകളോളം മുജീബിനെതിരെയുണ്ട്. ഇതില്‍ ചിലതില്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. മയ്യില്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന മോഷണക്കേസില്‍ പ്രതിയാണ് ഇയാള്‍. ഈ കേസിലും കോടതി അനുമതിയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

Aster mims 04/11/2022
Arrested | നിരവധി മോഷണക്കേസുകളിലെ പ്രതിയായ മലപ്പുറം സ്വദേശിയെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു


Keywords:  News, Kerala, Kerala-News, Police-News, Pariyaram News, Police, Arrested, Malappuram Resident, Accused, Theft Case, Pariyaram police arrested Malappuram resident who accused in several theft cases.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia