SWISS-TOWER 24/07/2023

Arrested | പരിയാരത്ത് ലഹരി മാഫിയ സംഘങ്ങള്‍ ഏറ്റുമുട്ടി; ഒരാള്‍ അറസ്റ്റില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ലഹരി മാഫിയ സംഘങ്ങള്‍ ഏറ്റുമുട്ടി. വ്യാഴാഴ്ച രാത്രി വായാട് ടൗണില്‍ ലഹരി മാഫിയ സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ക്ക് സോഡാകുപ്പികൊണ്ട് കുത്തേറ്റു. വായാട്ടെ കോലോട്ടി വിജയന്‍(56)നാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Aster mims 04/11/2022

പരിയാരം പൊലീസ് പറയുന്നത്: സംഭവത്തില്‍ പ്രതിയായ പരിയാരം ഗ്രാമ പഞ്ചായത് പരിധിയിലെ നസീറിനെ(50) വ്യാഴാഴ്ച രാത്രി തന്നെ എസ് ഐ പി സി സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

കാലുകള്‍ക്കും കൈകള്‍ക്കും ശരീരത്തിന്റെ പലഭാഗത്തും കുത്തേറ്റ് കടത്തിണ്ണയില്‍ ചോരവാര്‍ന്നുകിടന്ന വിജയനെ പൊലീസ് എത്തിയാണ് ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. നിലവില്‍ വിജയന്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ ചികിത്സയിലാണ്.

കലഹംമൂത്ത് നസീര്‍ സോഡ കുപ്പി പൊട്ടിച്ച് വിജയനെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. വധശ്രമത്തിനാണ് പൊലീസ് നസീറിന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്തതിനുശേഷം കോടതിയില്‍ ഹാജരാക്കും. വൈകുന്നേരം ഏഴോടെ മദ്യപിച്ചും കഞ്ചാവ് ഉപയോഗിച്ചും ടൗണില്‍ ചുറ്റിത്തിരിയുന്ന സംഘം വായാട് കുഴപ്പങ്ങള്‍ ഉണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

Arrested | പരിയാരത്ത് ലഹരി മാഫിയ സംഘങ്ങള്‍ ഏറ്റുമുട്ടി; ഒരാള്‍ അറസ്റ്റില്‍


Keywords:  News, Kerala, Kerala-News, Kannur-News, Crime-News, Crime, Kannur, Local News, Drug Mafia, Police, Accused, Arrested, Attack, Assaulted, Clash, Pariyaram: One injured in drug mafia gangs clash, one arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia