മോഷ്ടാക്കളുടെ ശല്യത്താൽ പൊറുതിമുട്ടി; കണ്ണൂർ മെഡിക്കൽ കോളജിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നു

 


തളിപ്പറമ്പ്: (www.kvartha.com 21/01/2020)  മോഷ്ടാക്കളുടെ ശല്യം കൊണ്ടു പൊറുതിമുട്ടിയതിനാൽ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്പ​സി​ല്‍ സി​സി​ടി​വി കാ​മ​റ​ക​ള്‍ അടിയന്തിരമായി സ്ഥാപിക്കാൻ തീരുമാനിച്ചു. മോഷ്ടാക്ക​ളും സാമൂഹ്യവി​രു​ദ്ധ​രും വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് ഇ​തി​ന് ത​ട​യി​ടാ​നാ​യി സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.​ പ​രി​യാ​രം സി​ഐ കെ വി ബാ​ബു​വും പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ എ​ന്‍ റോ​യി​യും ത​മ്മി​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം.

പ്രി​ന്‍​സി​പ്പ​ലി​ന്‍റെ പ്ര​ത്യേ​ക ഫ​ണ്ടി​ല്‍ നി​ന്നാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ തു​ക ചെ​ല​വ​ഴി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ടെ​ൻ​ഡ​ര്‍ ന​ട​പ​ടി​ക​ളെ​ല്ലാം പൂ​ര്‍​ത്തീ​ക​രി​ച്ച​തി​നാ​ല്‍ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ ത​ന്നെ കാ​മ​റ​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങു​മെ​ന്ന് പ​രി​യാ​രം സി​ഐ കെ വി ബാ​ബു അ​റി​യി​ച്ചു. നി​ല​വി​ല്‍ ആ​ശു​പ​ത്രി​ക്ക് അ​ക​ത്ത് സി​സി​ടി​വി ഉ​ണ്ടെ​ങ്കി​ലും കാ​മ്പ​സി​ന​ക​ത്ത് ഇ​ല്ലാ​ത്ത​ത് കാ​ര​ണം മോ​ഷ​ണ​ങ്ങ​ളും പി​ടി​ച്ചു​പ​റി​യും നി​ത്യ​സം​ഭ​വ​മാ​യി മാറിയിരിക്കുകയാണ്.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്പ​സി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 15 കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന​ക​ത്തെ കാ​മ​റ​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ത​ന്നെ​യാ​യി​രി​ക്കും പു​തി​യ കാ​മ​റ​ക​ളു​ടെ​യും മോ​ണി​റ്റ​റു​ക​ള്‍ സ​ജീ​ക​രി​ക്കു​ക. നാ​ല് ല​ക്ഷം രൂ​പ​യാ​ണ് ഇതിനായി ചെ​ല​വ​ഴി​ക്കു​ന്ന​ത്. മെഡിക്കൽ കോളജിൽ ക്യാമറകൾ സ്ഥാപിക്കുന്നതിനായി ആരോഗ്യ വകുപ്പ് അധികൃതരുടെ അനുമതി ലഭിച്ചതായി ഗവ.മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.

മോഷ്ടാക്കളുടെ ശല്യത്താൽ പൊറുതിമുട്ടി; കണ്ണൂർ മെഡിക്കൽ കോളജിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, Kannur, News, Medical College, CCTV, pariyaram, Pariyaram Medical college decided to installing CCTV after Frequent theft

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia