Road Accident | പരിയാരം ദേശീയപാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 26 പേര്‍ക്ക് പരുക്കേറ്റു

 


കണ്ണൂര്‍: (www.kvartha.com) പരിയാരം ഏമ്പേറ്റില്‍ വാഹനാപകടത്തില്‍ 26 പേര്‍ക്ക് പരുക്കേറ്റു. കണ്ണൂര്‍ - കാസര്‍കോട് ദേശീയപാതയില്‍ ബസും പാര്‍സല്‍ വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാവിലെ 9.50നാണ് സംഭവം. 

മാതമംഗലത്തുനിന്നും തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന തവക്കല്‍ ബസും പയ്യന്നൂര്‍ ഭാഗത്തേക്കുള്ള പാര്‍സല്‍ വാനുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെയെല്ലാം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. 

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പരിയാരം പൊലീസും സമീപവാസികളും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം മുടങ്ങി.

Road Accident | പരിയാരം ദേശീയപാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 26 പേര്‍ക്ക് പരുക്കേറ്റു


Keywords:  News, Kerala, Kerala-News, Accident-News, Pariyaram, Injured, Bus, Parcel Lorry, National Highway, Accident, Pariyaram: 26 people injured in collision between bus and parcel lorry on National Highway. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia