Parishad Campaign | പരിഷത്ത് പ്രചാരണ സംവാദ യാത്രക്ക് തുടക്കമായി; സെലിബ്രറ്റികള്‍ കപട ശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ബി രമേഷ്
Nov 2, 2023, 21:57 IST
ADVERTISEMENT
തലശേരി: (KVARTHA) സെലിബ്രറ്റികള്‍ കപട ശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് പരിഷത് സംസ്ഥാന പ്രസിഡന്റ് ബി രമേഷ് പറഞ്ഞു. പുത്തന്‍ ഇന്‍ഡ്യ പണിയുവാന്‍ ശാസ്ത്രബോധം വളരണം, ശാസ്ത്രബോധമുള്ള വികസിത കേരളം എന്നീ സന്ദേശം ഉയര്‍ത്തി ശാസ്ത്ര സാഹിത്യ പരിഷത് സംഘടിപ്പിക്കുന്ന വാഹന പ്രചാരണ സംവാദ യാത്ര തലശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിവുള്ളവര്‍ എന്ന് നടിക്കുന്നവര്‍ പറയുന്ന മണ്ടത്തരങ്ങള്‍ ഏറ്റ് പാടുന്നു. നേരത്തേ വര്‍ഗീയത പച്ചയായി പറയുവാന്‍ കേരളത്തില്‍ കഴിയില്ലായിരുന്നു. ഇന്ന് എല്ലാം സാധാരണത്വത്തിലേക്ക് മാറ്റിയെടുക്കുന്നു. ഇന്‍ഡ്യന്‍ ഭരണഘടന സമൂഹത്തെ നിരന്തരം പുതുക്കുവാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഭരണഘടന തന്നെ അപ്രസക്തമാക്കുവാന്‍ ഭരണാധികാരികള്‍ തന്നെ പരിശ്രമിക്കുന്നു. പ്രശ്‌നങ്ങളെ വ്യക്തിപരമായി നേരിടണമെന്ന് ഫാസിസം പറയുന്നു എന്നും ബി രമേഷ് പറഞ്ഞു.
ജാഥാ ലീഡര്‍ പരിഷത് ജില്ലാ പ്രസിഡന്റ് കെ പി പ്രദീപ് കുമാറും, മാനേജര്‍ പി കെ സുധാകരനും ചേര്‍ന്ന് പതാക ഏറ്റുവാങ്ങി. സംഘാടക സമിതി ചെയര്‍മാന്‍ ടി പി ശ്രീധരന്‍ അധ്യക്ഷനായി. ശാസ്ത്രാവബോധ സമിതി സംസ്ഥാന കണ്‍വീനര്‍ പി കെ ബാലകൃഷ്ണന്‍, മുന്‍സിപല്‍ കൗണ്‍സിലര്‍ സി സോമന്‍, പരിഷത് മുന്‍ സംസ്ഥാന പ്രസിഡന്റ് ഒ എം ശങ്കരന്‍, ട്രഷറര്‍ പി പി ബാബു, കെ വിനോദ് കുമാര്‍, ജില്ലാ സെക്രടറി പിടി രാജേഷ്, സയന്‍സ് പാര്‍ക് ഡയറക്ടര്‍ ജ്യോതി കേളോത്ത്, ശാസ്ത്രാവബോധ സമിതി കണ്‍വീനര്‍ പി കെ ബൈജു തുടങ്ങിയവര്‍ സംസാരിച്ചു. പി പി രവീന്ദ്രന്‍ സ്വാഗതവും പി കെ സുധാകരന്‍ നന്ദിയും പറഞ്ഞു.

Keywords: Parishad Campaign Debate Journey Begins; B Ramesh says celebrities are spreading fake science, Kannur, News, Parishad Campaign Debate, Inauguration, B Ramesh, Criticism, Message, Campaign, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.