SWISS-TOWER 24/07/2023

Fined | തളിപ്പറമ്പില്‍ കഴിഞ്ഞദിവസം പിടിയിലായ 3 കുട്ടിഡ്രൈവര്‍മാരുടെ രക്ഷിതാക്കള്‍ക്ക് കാല്‍ലക്ഷം പിഴ

 


കണ്ണൂര്‍: (www.kvartha.com) പൊലീസ് കര്‍ശന നടപടി സ്വീകരിച്ചിട്ടും തളിപ്പറമ്പില്‍ കുട്ടി ഡ്രൈവര്‍മാര്‍ നിരത്തിലിറങ്ങുന്നതിന് കുറവില്ല. മൂന്ന് കുട്ടി ഡ്രൈവര്‍മാരെയാണ് കഴിഞ്ഞ ദിവസം തളിപ്പറമ്പ് പൊലീസ് പിടികൂടിയത്.

തളിപ്പറമ്പ് പൊലീസിന്റെ നേതൃത്വത്തില്‍ നിരവധി ബോധവല്‍കരണം നടത്തിയിട്ടും കുട്ടി ഡ്രൈവര്‍മാര്‍ റോഡിലിറങ്ങുന്നതിന് ഒരു കുറവും ഇല്ല. 15, 16, 17 വയസ്സുള്ള മൂന്ന് കുട്ടി ഡ്രൈവര്‍മാരാണ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 25,000 രൂപ പിഴ ഇടാക്കുകയും ചെയ്തു.

Fined | തളിപ്പറമ്പില്‍ കഴിഞ്ഞദിവസം പിടിയിലായ 3 കുട്ടിഡ്രൈവര്‍മാരുടെ രക്ഷിതാക്കള്‍ക്ക് കാല്‍ലക്ഷം പിഴ

കുട്ടി ഡ്രൈവര്‍മാരുടെ മാതാപിതാക്കളായ പവനന്‍, ശഫീകത്, കെ വി റംലത് എന്നിവര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. പ്രിന്‍സിപല്‍ എസ് ഐ യദുകൃഷ്ണന്‍, എസ് ഐ ബാബു അക്കര എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

അടുത്ത കാലത്തായി നിരവധി കുട്ടി ഡ്രൈവര്‍മാരെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും പിഴയീടാക്കിയാലും 18 വയസ് തികഞ്ഞ് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാതിരിക്കാനുള്ള നടപടികളും പൊലീസ് സ്വീകരിക്കുന്നുണ്ട്.

Keywords:  Parents of underage drivers fined a quarter of a lakh, Kannur, News, Police, Fined, Child Drivers, Parents, Vehicle Inspection, Driving Licence, Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia