Stray dog | പറവൂരില്‍ കൂട്ടത്തോടെ മതില്‍ചാടിയെത്തിയ തെരുവുനായ്ക്കള്‍ 40 ഓളം താറാവുകളെ കടിച്ചു കൊന്നതായി പരാതി
Sep 15, 2022, 20:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) പറവൂരില്‍ കൂട്ടത്തോടെ മതില്‍ചാടിയെത്തിയ തെരുവുനായ്ക്കള്‍ 40 ഓളം താറാവുകളെ കടിച്ചു കൊന്നതായി പരാതി. പറവൂര്‍ കണ്ണന്‍കുളങ്ങരയില്‍ പാലസ് റോഡ് മാളിയേക്കാട് ജയന്റെ വീട്ടില്‍ മുട്ടയ്ക്ക് വേണ്ടി വളര്‍ത്തിയിരുന്ന എട്ടുമാസം പ്രായമായ താറാവുകളെയാണ് തെരുവുനായ്ക്കള്‍ കടിച്ച് കൊന്നത്.
തെരുവുനായ്ക്കള്‍ കൂട്ടത്തോടെ മതില്‍ ചാടിക്കടന്നെത്തി താറാവുകളുടെ കൂട് ആക്രമിക്കുകയായിരുന്നുവെന്ന് ജയന്‍ പറയുന്നു. വീട്ടുകാര്‍ ശബ്ദം കേട്ടെങ്കിലും നായ്ക്കള്‍ തങ്ങളേയും ആക്രമിക്കുമോ എന്ന് ഭയന്ന് ഇവര്‍ പുറത്തിറങ്ങാതെ വീടിനുള്ളില്‍ തന്നെ കഴിയുകയായിരുന്നു.
പിറവം കക്കാട്ടില്‍ പാടത്ത് മേയുകയായിരുന്ന ആടുകളേയും തെരുവ് നായകള്‍ കൂട്ടത്തോടെ ആക്രമിച്ചെന്ന പരാതിയുണ്ട്. ആക്രമണത്തില്‍ ഒരു ആട് ചത്തു. മണപ്പാട്ടില്‍ ജോയിയുടെ ആടാണ് ചത്തത്. രണ്ട് ആടുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Keywords: Paravur: Complaint that stray dogs jumped over the wall bitten and killed around 40 ducks, Kochi, News, Local News, Attack, Dead, Stray-Dog, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

